പൊള്ളാച്ചി റിസോര്‍ട്ടില്‍ അശ്ലീല നൃത്തം: 90 മലയാളി വിദ്യാര്‍ത്ഥികളും സ്ത്രീകളും അറസ്റ്റില്‍

Webdunia
തിങ്കള്‍, 6 മെയ് 2019 (10:04 IST)
പൊള്ളാച്ചിയിലെ ആനമല സേത്തുമടയില്‍ ലഹരി ഉപയോഗവും അശ്ലീല നൃത്തവും ചെയ്ത 150 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗം സംഘടിപ്പിച്ച സ്വകാര്യ റിസോര്‍ട്ട് പൊലീസ് സീല്‍ ചെയ്തു. 90 മലയാളി വിദ്യാര്‍ഥികളടക്കം 150 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ സ്ത്രീകളും ഉൾപ്പെടും. 
 
കോയമ്പത്തൂര്‍ ജില്ലാ പൊലീസ് മേധാവി സുജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സേത്തുമടയിലെ ഒരു തെങ്ങിന്‍തോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം റിസോര്‍ട്ടില്‍ സ്‌റ്റേജും മൈക്കും കെട്ടി നൂറുകണക്കിനാളുകള്‍ ബഹളവും അശ്ലീലനൃത്തവും നടത്തിയിരുന്നു.
 
ആഘോഷം അതിരു കടന്നപ്പോൾ നാട്ടുകാര്‍ മുന്നറിയിപ്പുമായി എത്തിയെങ്കിലും റിസോര്‍ട്ട് ഉടമയും ആഘോഷത്തില്‍ ഏര്‍പ്പെട്ടവരും അതിനു തയ്യാറായില്ല. തുടര്‍ന്ന് നാട്ടുകാര്‍ റിസോര്‍ട്ട് തല്ലിത്തകര്‍ത്ത് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് റിസോര്‍ട്ട് വളഞ്ഞാണ് 150 ആണ്‍കുട്ടികളെയും നൃത്തം ചെയ്ത സ്ത്രീകളെയും അറസ്റ്റ് ചെയ്തത്. ഇവിടെനിന്ന് വന്‍തോതില്‍ മദ്യവും ലഹരിവസ്തുക്കളും പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

10 എക്സിറ്റ് പോളിൽ പത്തിലും യുഡിഎഫ്, വിവിധ സർവേകളിലെ പ്രവചനങ്ങൾ ഇങ്ങനെ

അമേരിക്കന്‍ തന്ത്രങ്ങള്‍ നടക്കില്ല, എണ്ണ വില 140 ഡോളര്‍ കടക്കും; പുതിയ ഭീഷണിയുമായി ഇറാന്‍

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങള്‍ വെല്ലുവിളി?, ത്രിതല ആന്റി ഡ്രോണ്‍ സംവിധാനം ഒരുക്കാന്‍ ഇന്ത്യ

യുഎസ് നാവികസേന മറീനുകളുടെ വിവരങ്ങൾ ചോർത്തി ഇറാൻ ഹാക്കർമാർ; പെന്റഗൺ കടുത്ത ആശങ്കയിൽ

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എക്സിറ്റ് പോളെല്ലാം കൃത്രിമം, 200ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മമത ബാനർജി

West Bengal Assembly Election Result 2026 Live: ബംഗാളിൽ മമത വീഴുമോ? വോട്ടെണ്ണൽ തത്സമയം

Puducherry Election Result 2026 Live : ബിജെപി സഖ്യം തന്നെ തുടരുമോ? പുതുച്ചേരി തീരുമാനിക്കുന്നു, മത്സരഫലം തത്സമയം

Kerala Assembly Election Result 2026 Live: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2026

Assam Assembly Elections 2026 Live : ഹാട്രിക് അടിക്കുമോ ബിജെപി, അതോ കോണ്‍ഗ്രസിന്റെ തിരിച്ചുവരവോ, ഫലങ്ങള്‍ തത്സമയം

അടുത്ത ലേഖനം
Show comments