16കാരിയെ സഹപാഠികൾ ചേർന്ന് കൂട്ടബലാത്സം ചെയ്ത് ഗർഭിണിയാക്കി; വിവരം പുറത്തറിയാതിരിക്കാൻ ഗർഭം അലസിപ്പിക്കാൻ സ്കൂൾ അധികൃതരുടെ ശ്രമം

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (14:47 IST)
ഡെറാഡൂൺ: ബോർഡിംഗ് സ്കൂളിൽ പഠിക്കുന്ന പതിനാറുകാരിയെ നാല് സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി. ഉത്തരാഖണ്ഡിലെ  ഡെറാഡൂണിലാണ് സംഭവം ഉണ്ടായത്. വിവരം പുറത്തറിയാതിരിക്കാൻ സ്കൂൾ അധികൃതർ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറയുന്നു.
 
ഓഗസ്റ്റ് ആദ്യ വാരമാണ് സംഭവം ഉണ്ടായത്, പീഡനത്തിനിരയായ വിവരം പെൺകുട്ടി തന്റെ സഹോദരിയോടും സ്കൂളിലെ അടുത്ത കൂട്ടുകാരിയോടും മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ ഗർഭിനിയാണെന്ന് മനസിലായതോടെ പെൺകുട്ടി സ്കൂൾ അധികൃതരെ സമീപിക്കുകയായിരുന്നു. 
 
ഉത്തരാഖണ്ഡ് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ കേസ് പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത് തന്നെ. ഗർഭം അലസിപ്പിക്കുന്നതിനാ‍യി പെൺകുട്ടിക്ക് സ്കൂൾ അധികൃതർ മരുന്നു മലക്കി നൽകുകയും, നേഴ്സിംഗ് ഹോമിൽ കൊണ്ടുപോവുകയും ചെയ്തിരുന്നതായി ബാലാവകാസ കമ്മീഷൻ അധ്യക്ഷ ഉഷ നെഗി പറഞ്ഞു. 
 
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ നാല് പ്ലസ് ടു വിദ്യാർത്ഥികളെയും അഞ്ച് സ്കൂൾ അധികൃതരെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പിഡനവിവരം മറച്ചുവച്ചതിനാണ് സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളെ ജുവനൈൽ ജെസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

സ്‌ഫോടനത്തില്‍ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; പ്രധാനമന്ത്രി മോദിക്ക് ഖത്തര്‍ അമീറില്‍ നിന്ന് ഫോണ്‍ കോള്‍

അയോധ്യക്ഷേത്ര ഫണ്ട് തട്ടിപ്പ് : തിരെഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ബിജെപിക്ക് വൻ തിരിച്ചടി, സംഘപരിവാറിനുള്ളിലും ഭിന്നത

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുകയല്ല മന്ത്രിയുടെ ജോലി: കെ മുരളീധരന്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം; മേയറും ഡെപ്യൂട്ടി മേയറും ഉള്‍പ്പെടെ 16 പേര്‍ക്ക് പരിക്ക്

യുഡിഎഫിൽ പൊട്ടിത്തെറി; സതീശനെതിരെ ആഞ്ഞടിച്ച് സുധീരൻ

'ഒരു കാരണവശാലും കൊടുക്കില്ല'; സ്വന്തം എംഎൽഎയെ പരിഹസിച്ച് സതീശൻ, മൈക്ക് ഓൺ ആണെന്ന് മറന്നു (വീഡിയോ)

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ കയറി, അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

അടുത്ത ലേഖനം
Show comments