Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കി അമ്മയുടെ കാമുകൻ !

Webdunia
ശനി, 23 മാര്‍ച്ച് 2019 (15:51 IST)
രണ്ടാം ക്ലാസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി അമ്മയുടെ കാമുകൻ. പത്തനംതിട്ട കയ്ക്കാമണ്‍ അംബേദ്കർ കോളനിയിലാണ് രണ്ടാംക്ലാസുകാരി നിരന്തര പീഡനത്തിന് ഇരയായത്. സംഭവത്തിൽ അരുൺകുമാർ എന്ന യുവാവിനെ പൊലീസ് പിടികൂടി. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. 
 
പെൺകുട്ടിയുടെ അച്ഛൻ കൊലപാത കേസിൽ ജയിലിലായതോടെ പെൺകുട്ടിയുടെ അമ്മയും അരുൺ കുമാറും അടുപ്പത്തിലായിരുന്നു. യുവതിയെ കാണുന്നതിനായി പ്രതി നിത്യവും വീട്ടിൽ വരാറുണ്ടായിരുന്നു. ഈ സമയത്താണ് പ്രതി പെൺകുട്ടിയെ ലൈംഗികമായി ഇരയാക്കിവന്നിരുന്നത്. പെൺകുട്ടിയെ പലതവണ ശാരീരികമായി പീഡിപ്പിച്ചതായി പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. 
 
കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അധ്യാപികമാർ കാര്യങ്ങൾ തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ അധ്യാപികമാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനിതാ പൊലീസെത്തി പെൺകുട്ടിയുടെ മൊഴിയെടുത്തു. അമ്മയുടെ അറിവാടോയാണോ പ്രതി പീഡനം നടത്തിയത് എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അരുൺ‌കുമാറിനെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴക്കെടുതി: സംസ്ഥാനത്ത് എട്ട് മരണം, എട്ടുപേരെ കാണാതായി, 200ലധികം വീടുകള്‍ തകര്‍ന്നു

ഇറാനുമായുള്ള നയതന്ത്രത്തിനായി ഗള്‍ഫ് നേതാക്കളുടെ സമ്മര്‍ദ്ദം; സൈനിക നീക്കത്തില്‍ നിന്ന് പിന്മാറി ട്രംപ്

പാകിസ്ഥാനില്‍ സമാധാന റാലിക്ക് നേരെ ചാവേര്‍ ആക്രമണം; 14പേര്‍ കൊല്ലപ്പെട്ടു

Kerala Weather: ദുരിതപ്പെയ്ത്തിൽ കേരളം; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, 12 ജില്ലകൾക്ക് അവധി

അടുത്ത ലേഖനം
Show comments