Publish Date: Tue, 12 Nov 2024 (15:30 IST)
Updated Date: Tue, 12 Nov 2024 (15:06 IST)
ആലപ്പുഴ: പ്രായപൂര്‍ത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കറ്റാനം പ്ലാന്തറ വീട്ടിൽ അമലിനെ (22) യാണ് വള്ളികുന്നം പൊലീസ് പിടികൂടിയത്.
വള്ളികുന്നം സ്വദേശിയായ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം രാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ പരാതിലാണ് പോലീസ് കേസെടുത്തത്.
കറ്റാനം ഭാഗത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.
രാത്രിയിൽ കാറിൽ സഞ്ചരിച്ച കുടുംബത്തെ സംഘം ചേർന്ന് വഴിയിൽ തടഞ്ഞ് നിർത്തി മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ പ്രതിയാണ് അമൽ. കാറിൽ ഉണ്ടായിരുന്ന സ്തീയെയും ഭർത്താവിനെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച അമലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ സമയത്താണ് പീഡനക്കേസിൽ ഇയാളെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തത്.