മദ്യലഹരിയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി; കാരണമറിഞ്ഞ ഞെട്ടലില്‍ ബന്ധുക്കള്‍
മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ചു കൊന്നു
Publish Date: Sat, 30 Dec 2017 (12:06 IST)
Updated Date: Sat, 30 Dec 2017 (12:08 IST)
മദ്യലഹരിയില്‍ മകൻ പിതാവിനെ കൊലപ്പെടുത്തി. ഫോണിൽ തന്നെക്കുറിച്ച് ബന്ധുവിനോട് മോശമായി പറഞ്ഞതിനാണ് പിറവം ദേവി തീയേറ്ററിന് സമീപം താമസിക്കുന്ന കിഴക്കേൽ വക്കച്ചനെ (85) മകൻ ജയിംസ് വർക്കി (40) തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം സ്വന്തം കാറിൽ കയറി രക്ഷപ്പെട്ട മകന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
രാവിലെ മദ്യപിച്ചെത്തിയ ജയിംസ്, തന്റെ പിതാവ് ഫോണിൽ ബന്ധുവിനോട് സംസാരിച്ച് നിൽക്കുന്നതാണ് കണ്ടത്. ഇതില്‍ കലിപൂണ്ട മകന്‍ പിതാവിനെ ആദ്യം ചവിട്ടുകയും പിന്നീട് തലയ്ക്ക് അടിക്കുകയുമായിരുന്നു. വക്കച്ചൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ജയിംസ് ഇതിനും വീട്ടിൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും ഇയാൾക്ക് മാനസികമായ പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.