കാമുകനൊപ്പം ജീവിക്കാൻ മക്കളെ വിഷംകൊടുത്തു കൊന്ന യുവതി അറസ്റ്റിൽ

Webdunia
തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (09:36 IST)
കാമുകനൊപ്പം ജീവിക്കാൻ സ്വന്തം മക്കളെ വിഷം കൊടുത്തു കൊന്നതിനുശേഷം മുങ്ങിയ യുവതി അറസ്റ്റിൽ. ചെന്നൈ കുൻഡ്രത്തൂരിൽ താമസിക്കുന്ന വിജയിയുടെ ഭാര്യ അഭിരാമിയാണ് അറസ്റ്റിലായത്. 
 
കാമുകൻ സുന്ദരത്തിനൊപ്പം ജീവിക്കുന്നതിനായി ഇവർ മക്കളെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു. മകൻ അജയ് (ഏഴ്), മകൾ കർണിക (നാല്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വീട്ടിൽ നിന്നും മുങ്ങിയ ഇവരെ നാഗർകോവിലിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 
 
സ്വകാര്യ ബാങ്ക് ജീവനക്കാരനായ വിജയിയും അഭിരാമിയും എട്ടു വർഷംമുമ്പ് പ്രണയിച്ച് വിവാഹിതരായതാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇരുവരും സ്ഥിരം വഴക്കുണ്ടാകാറുണ്ട്. ഇതിനിടെ ഇവരുടെ വീടിനു സമീപമുള്ള ഹോട്ടലിൽ ജോലിചെയ്യുന്ന സുന്ദരവുമായി അഭിരാമി അടുത്തു.
 
ഭർത്താവ് വിലക്കിയിട്ടും അഭിരാമി ഈ ബന്ധം തുടർന്നു. കുറച്ചു നാൾമുമ്പ് വീട് വിട്ടിറങ്ങി സുന്ദരത്തിനൊപ്പം താമസം തുടങ്ങിയെങ്കിലും പിന്നീട് വിജയ് തിരിച്ചികൊണ്ടുവരികയായിരുന്നു. ബാങ്കിലെ ജോലിത്തിരക്കിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി വിജയ് വീട്ടിലെത്തിയിരുന്നില്ല. ശനിയാഴ്ച പുലർച്ചെ വന്നപ്പോഴാണ് കുട്ടികളെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്.
 
ഭർത്താവിനും പാലിൽ വിഷം കലർത്തി നൽകാൻ പദ്ധതിയിട്ടിരുന്നെങ്കിലും ഇയാൾ രാത്രി വീട്ടിൽ എത്താതിരുന്നതോടെ രക്ഷപെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശബരിമലയില്‍ സ്വര്‍ണ്ണകൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാന്‍ കേരള ഹൈക്കോടതി വിസമ്മതിച്ചു

കായംകുളം കായലില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം

ഇന്ധനവില രണ്ട് രൂപ കൂടി ഉടൻ വർധിപ്പിക്കും

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

എല്ലാം കാണുക

ഏറ്റവും പുതിയത്

സിപിഎമ്മിന്റെ പ്രതിഷേധം പിണറായി വിജയനോടുള്ള സ്‌നേഹം കൊണ്ടല്ല, പൊതുമുതല്‍ നശിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗം: കെ മുരളീധരന്‍

ഒന്നും കിട്ടാതെ ഇഡി മടങ്ങി; അണപൊട്ടി സിപിഎം പ്രതിഷേധം

ഡീലുണ്ടാക്കിയവരേ... ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളു: ഇഡി നടപടിയില്‍ പ്രതികരിച്ച് എംവി ഗോവിന്ദന്‍

ഒടുവിൽ സിദ്ധരാമയ്യ വഴങ്ങി, കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അടുത്തയാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കും

ഇ.ഡി റെയ്ഡ് പ്രായമായവരെയും കുട്ടികളെയും തടഞ്ഞുവെച്ച്; സംസ്ഥാനത്ത് പ്രതിഷേധം ഇരമ്പുന്നു

അടുത്ത ലേഖനം
Show comments