Webdunia - Bharat's app for daily news and videos

Install App

അമ്മയുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊന്നു

അമ്മയുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊന്നു

Webdunia
ചൊവ്വ, 17 ജൂലൈ 2018 (13:02 IST)
അമ്മയുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ യുവാവ് കഴുത്തറുത്ത് കൊന്നു. കൃത്യത്തിന് ശേഷം ഇയാൾ പൊലീസിന് മുന്നിൽ കീഴടങ്ങി. ഹൈദരാബാദിലെ സെരിലിംഗപള്ളിയിലാണ് സംഭവം.

ഒരു മാസം മുമ്പാണ് കൊലയ്‌ക്ക് ആ‍ധാരമായ സംഭവമുണ്ടായത്. അമ്മയുടെ കുളിമുറിയിൽ ഒളിഞ്ഞുനോക്കിയ സുഹൃത്തിനെ യുവാവ് പിടികൂടുകയും വഴക്കുണ്ടാക്കുകയും ചെയ്‌തിരുന്നു. കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഇക്കാര്യം പറഞ്ഞവസാനിപ്പിക്കുകയും ചെയ്‌തു.

കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുന്നതിനിടെ കുളി മുറിയില്‍ ഒളിഞ്ഞു നോക്കിയ സംഭവത്തെക്കുറിച്ച് സംസാരമുണ്ടാകുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പ്രതി സുഹൃത്തിനെ കൊലപ്പെടുത്തുകയുമായിരുന്നു.

കഴുത്തില്‍ ആഴത്തിലുള്ള മുറിവേറ്റ യുവാവ് സംഭവസ്ഥലത്തു വെച്ചു മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൊലയ്‌ക്ക് ശേഷം പ്രതി പൊലീസ് സ്‌റ്റേഷനില്‍ എത്തി കൊലപാതക വിവരം പറയുകയും കീഴടങ്ങുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രാസൗകര്യമില്ലാതെ വൈഷ്‌ണോ ദേവിയിലേക്ക് 15 കിലോമീറ്റര്‍ നടക്കേണ്ടിവന്നു; സഞ്ചാരികള്‍ക്ക് 5 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ റെയ്ഡ്

ഇന്ത്യയുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ പ്രശംസിച്ച് ട്രംപ്; സേവ് അമേരിക്ക ആക്ടിനായുള്ള ശ്രമം പുതുക്കി

അടുത്ത ലേഖനം
Show comments