Publish Date: Mon, 16 Jul 2018 (19:46 IST)
Updated Date: Mon, 16 Jul 2018 (19:48 IST)
നോയിഡ: ലൈംഗിക ബന്ധം നിഷേധിച്ചതിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നോയിഡയിലാണ് സംഭവം നടന്നത്.36 കാരിയായ മമത ദേവിയാണ് ഭർത്താവായ മഹേഷിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടത്. മമതയുടെ സഹോരന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.
ലൈംഗിക ബന്ധം നിഷേധിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിനിടെ മഹേഷ് ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മമതയുടെ സഹോദരനാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവ ശേഷം ഒളിവിൽ പോയ മഹേഷിനെ പൊലീസ് പിടികൂടി. പ്രതിയായ മഹേഷ് ക്യാൻസർ രോഗിയാണ്. ഇയാളുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിനായാണ് ഭാര്യ സഹോദരന്റെ വീട്ടിലെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട മമത.