Webdunia - Bharat's app for daily news and videos

Install App

കത്വവ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി; എട്ടു വയസ്സുള്ള കുഞ്ഞിന് മയക്കുമരുന്ന് നൽകി, ദിവസങ്ങളോളം പട്ടിണിക്കിട്ടു!

കത്വവ പെൺകുട്ടിയെ കൊലപ്പെടുത്തിയത് ക്രൂരമായി; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

Webdunia
തിങ്കള്‍, 25 ജൂണ്‍ 2018 (08:04 IST)
ഏറെ കോളിളക്കം ഉണ്ടാക്കിയ കേസാണ് കത്വവയിലെ എട്ടു വയസ്സുകാരിയുടെ കൊലപാതകം. കേസിൽ പെൺകുട്ടിയുടെ മരണ കാരണം വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. മരിക്കുന്നതിനു മുമ്പുതന്നെ കോമയിലാക്കിയെന്നാണ് ഫോറന്‍സികിന്റെ ഒടുവിലത്തെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
 
തീവ്രമായ മയക്കുമരുന്നും പ്രാദേശിക ലഹരിയും എട്ടു വയസ്സു മാത്രം പ്രയമുള്ള പിഞ്ചു കുഞ്ഞിന് പ്രതികള്‍ നല്‍കിയതായി റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം പോലും കൊടുക്കാതെ ദിവസങ്ങള്‍ പട്ടിണിക്കിട്ടു. ലഹരി വസ്തുക്കൾ നൽകിയതോടെ കുഞ്ഞിന്റെ ശ്വാസം മന്ദഗതിയിലാകുകയും മരിച്ചതിനു തുല്ല്യമാവുകയും ചെയ്തു. അതുകൊണ്ടാണ് തുടർച്ചയായി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടും പെൺകുട്ടിക്ക് ഒന്നിനും പ്രതികരിക്കാൻ കഴിയാതെ വന്നത്.
 
ഇക്കഴിഞ്ഞ ജനുവരി 10നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ ക്ഷേത്രത്തില്‍ ഒളിപ്പിച്ചുവെച്ചത്. മയക്കുമരുന്നും ലഹരിയും നല്‍കി അബോധവാസ്ഥയിലാക്കി പൂജകള്‍ നിര്‍വഹിച്ച ശേഷമായിരുന്നു ക്ഷേത്രത്തിന്റെ മുഖ്യസ്ഥാനത്തുവെച്ച് അതിനിഷ്ഠുരമായി പെണ്‍കുട്ടിയെ കൂട്ടമായി ബലാല്‍സംഗം ചെയ്തത്.  
 
മധ്യവേനല്‍ അവധി കഴിഞ്ഞ് കോടതികള്‍ തുറക്കുന്ന അടുത്തയാഴ്ച കേസ് വിചാരണ നടക്കുന്ന പത്താന്‍കോട്ട് കോടതിയില്‍ ഫോറന്‍സികിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്‍പിജി വിതരണത്തില്‍ ആശ്വാസം; കേന്ദ്രം പുതിയ മാറ്റം വരുത്തിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിരിയാണി അരി ചാക്കുകള്‍ക്കുള്ളില്‍ അടിവസ്ത്രം മാത്രം ധരിച്ച നിലയില്‍ വികൃതമാക്കിയ മൃതദേഹങ്ങള്‍ കണ്ടെത്തി

പ്രധാനമന്ത്രി പദവിക്ക് അവകാശമുന്നയിക്കാനുള്ള യോഗ്യത രാഹുൽ ഗാന്ധിക്കുണ്ട്, ഭൂരിപക്ഷം നേടുന്നത് ആദ്യ പരിഗണന : എം എ ബേബി

യുദ്ധച്ചെലവിന് കാശില്ല, അഡൾട്ട് കണ്ടന്റ് നിയമവിധേയമാക്കാൻ ഉക്രെയ്ൻ; 30,000 ഡ്രോണുകൾ വാങ്ങാൻ ലക്ഷ്യം

പരാതിയും പരിഭവുമെല്ലാം കാണും, പക്ഷേ പാർട്ടിയ്ക്ക് തന്നെ വോട്ട് ചെയ്യണം : എം എ ബേബി

അടുത്ത ലേഖനം
Show comments