കെവിന്റെ മരണം; നീനുവിന്റെ അമ്മയെ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
നീനുവിന്റെ അമ്മയെ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ
Publish Date: Fri, 22 Jun 2018 (08:27 IST)
Updated Date: Fri, 22 Jun 2018 (08:29 IST)
പ്രണയ വിവാഹത്തിന്റെ പേരിൽ ക്വട്ടേഷൻ സംഘം നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ കെവിന്റെ ഭാര്യ നീനുവിന്റെ അമ്മയെ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ.
നീനുവിന്റെ അമ്മ രഹ്‌ന ചാക്കോ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കി. മെയ് 17നാണ് കെവിന്റെ മൃതദേഹം തെന്മലയിലെ പുഴയിൽ നിന്ന് കണ്ടെടുത്തത്.
കേസിൽ നീനുവിന്റെ അച്ഛനും സഹോദരനും ഉൾപ്പെടെയുള്ള പതിനാല് പേരെ ഇതിനകം തന്നെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. തന്നെക്കൂടി കേസിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ആശങ്കയുണ്ടെന്ന് കാണിച്ചാണ് രഹ്‌ന ചാക്കോ മുൻകൂർ ജാമ്യം നൽകിയിരുന്നത്.