ഹാരിസിനെ വിട്ടയച്ചു, 2 കോടി നൽകിയെന്ന് സൂചന; ഇടപാടില്‍ രവി പൂജാരിയുടെ പങ്കെന്ത്?

Webdunia
വ്യാഴം, 25 ജൂലൈ 2019 (11:57 IST)
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിച്ചു. ഇന്ന് രാവിലെ ഹാരീസിനെ മംഗളൂരുവില്‍ എത്തിച്ചു. തട്ടിപ്പ്സംഘം ആവശ്യപ്പെട്ട തുക നൽകിയതിനാലാണ് കുട്ടിയെ വിട്ടു നൽകിയതെന്നാണ് റിപ്പോർട്ട്. 
 
കുട്ടിയെ വിട്ടുകിട്ടാന്‍ ഗള്‍ഫില്‍ വെച്ച് രണ്ടു കോടി രൂപ നല്‍കിയതായും സൂചനയുണ്ട്. ഇടപാടില്‍ അധോലോക നായകന്‍ രവി പൂജാരിക്ക് ബന്ധമുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച രാവിലെയാണ് കുട്ടിയെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ട് പോയത്.  
 
കാറില്‍ എത്തിയ ഒരു സംഘം ആളുകളായിരുന്നു പിന്നിൽ. സഹോദരിയോടൊപ്പം സ്‌കൂളില്‍ പോകുന്ന വഴിയില്‍ വച്ചാണ് കറുത്ത നിറമുള്ള കാറില്‍ എത്തിയ നാലംഗ സംഘം ഹാരിസിനെ തട്ടിക്കൊണ്ട് പോയതെന്ന് സഹോദരി പറയുന്നു.വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെവച്ചാണ് കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടു പോയതിനു പിന്നില്‍ മറ്റ് പല ലക്ഷ്യങ്ങളും ഉണ്ടോ എന്ന് സംശയിക്കുന്നതായി ഹാരിസിന്റെ ഇളയച്ഛന്‍ ഹമീദ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് ആരാധകർക്കു നിരാശ; പവർകട്ട് തുടരാൻ സർക്കാർ

സംസ്ഥാനത്ത് മദ്യപ്പുഴ ഒഴുക്കാൻ വി.ഡി.സതീശൻ സർക്കാർ

നഗ്ന വീഡിയോ പോസ്റ്റ് ചെയ്തു; യുട്യൂബർ തൊപ്പിക്കെതിരെ മൂന്ന് വർഷം തടവ് ലഭിക്കാവുന്ന കേസ്

ലോക വേദിയിലെ രണ്ട് മഹാന്മാരായ നേതാക്കള്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുത്തത് ഇവരെ

വാണിയപ്പാറ പള്ളിയില്‍ നിന്ന് കണ്ടെത്തിയ പായയില്‍ പൊതിഞ്ഞ മൃതദേഹത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്

അടുത്ത ലേഖനം
Show comments