വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന ബാലികയെ പീഡിപ്പിച്ചു; പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍
വീടിനുപുറത്ത് കളിച്ചിരുന്ന ബാലികയെ പോലീസ് കോണ്‍സ്റ്റബിൾ പീഡിപ്പിച്ചു
Publish Date: Fri, 12 Jan 2018 (08:48 IST)
Updated Date: Fri, 12 Jan 2018 (08:50 IST)
ഏഴുവയസുകാരിയെ പീഡിപ്പിച്ച പൊലീസ് കോണ്‍സ്റ്റബിൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ സെയിൽസ് ടാക്സ് വകുപ്പിലെ അഖിലേഷ് പ്രധാൻ എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലായത്. ഗൗതം ബുദ്ധനഗർ ജില്ലയിലുള്ള സുർജാപൂരിൽനിന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രേറ്റർ നോയിഡയിലെ വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന ബാലികയെ വീട്ടിലേക്കു വിളിച്ചു കയറ്റിക്കൊണ്ടുപോയാണ് ഇയാൾ പീഡിപ്പിച്ചത്. സംഭവസമയത്ത് അഖിലേഷ് മദ്യപിച്ചു ലക്കുകെട്ട നിലയിലായിരുന്നു.
ബാലിക ബഹമുണ്ടാക്കിയതോടെ നാട്ടുകാർ ചേര്‍ന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ അഖിലേഷ് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഇയാൾ വീണ്ടും തിരിച്ചെത്തിയതിനെ തുടർന്ന് നാട്ടുകാർ അഖിലേഷിനെ കൈകാര്യം ചെയ്തശേഷം പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.