വിടി ബല്‍റാം എംഎല്‍എയ്ക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് തൃത്താലയിൽ ഹർത്താൽ ആചരിക്കുക. ബല്‍റാം തൃത്താലയില്‍ ഒരു സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം അരങ്ങേറിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ കല്ലേറും ഉന്തും തള്ളുമുണ്ടായി.
ബല്‍റാമിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനായി ലാത്തിച്ചാര്‍ജ്ജ് നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ ഇതുവരെയും പിരിഞ്ഞുപോയിട്ടില്ല. രാവിലെ 10:30 ഓടെയാണ് വലിയ പൊലീസ് അകമ്പടിയില്‍ ബല്‍റാം ഉദ്ഘാടനത്തിനെത്തിയത്. എന്നാല്‍ അതിനുമുമ്പ് തന്നെ ഇടത് മുന്നണി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.
ബല്‍റാമിനെതിരെ മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറിയാണ് ബല്‍റാമിന് നേരെ ചീമുട്ട വലിച്ചെറിഞ്ഞത്. തുടര്‍ന്ന് ഇരു വിഭാഗത്തേയും പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഉന്തും തള്ളും കല്ലേറും നടന്നു. സംഘര്‍ഷത്തില്‍ എസ് ഐയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.