Webdunia - Bharat's app for daily news and videos

Install App

ക്ഷേത്രത്തിലെ അലങ്കാരബലൂണില്‍ തൊട്ടതിന് ദളിത് ബാലനെ അടിച്ചുകൊന്നു

Webdunia
വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (21:13 IST)
ക്ഷേത്രത്തില്‍ അലങ്കാരത്തിന്‍റെ ഭഗമായി തൂക്കിയിരുന്ന ബലൂണില്‍ തൊട്ടതിന് പന്ത്രണ്ടുകാരനായ ദളിത് ബാലനെ അടിച്ചുകൊന്നു. ആഗ്രയില്‍ നട്‌റോയി ഗ്രാമത്തിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് പിടികൂടി.
 
അമ്പലത്തില്‍ തൂക്കിയിരുന്ന ബലൂണുകളില്‍ ബാലന്‍ തൊട്ടപ്പോള്‍ തൊടരുതെന്ന് അവിടെ നിന്ന സമപ്രായക്കാര്‍ വിലക്കി. അത് ശ്രദ്ധിക്കാതെ വീണ്ടും ബലൂണുകളില്‍ തൊട്ടപ്പോള്‍ അതില്‍ ഒരു ബലൂണ്‍ പൊട്ടി. ഇതോടെ ബാലനെ അവര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
 
സംഭവം കണ്ട് ബാലന്‍റെ കൂട്ടുകാരന്‍ ഓടി വീട്ടിലെത്തി വിവരം ധരിപ്പിച്ചു. അമ്മ സംഭവസ്ഥലത്തെത്തുമ്പോഴേക്കും പന്ത്രണ്ടുകാരന്‍ പൂര്‍ണ അവശനായിക്കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാം തകര്‍ത്തേക്ക്, ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ആക്രമിക്കാന്‍ പച്ചക്കൊടി കാണിച്ച് ഡൊണാള്‍ഡ് ട്രംപ്

Friendship Day Wishes in Malayalam: സൗഹൃദദിനത്തിൽ പ്രിയപ്പെട്ടവർക്ക് മലയാളത്തിൽ ആശംസകൾ നേരാം

നാട് മഴക്കെടുതിയിൽ വലഞ്ഞപ്പോൾ മുഖ്യമന്ത്രി ഭക്ഷണവിരുന്നിൽ (വീഡിയോ)

വടക്കൻ കേരളത്തിൽ മഴ കനക്കും, തിരുവനന്തപുരവും കൊല്ലവും ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട്

ഉരുൾപൊട്ടൽ, മിന്നൽ പ്രളയം: സംസ്ഥാനത്ത് മരണം എട്ടായി, 7 പേരെ കാണാതായി, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments