ഭാര്യയുടെ മാതാപിതാക്കൾ അവഗണിക്കുന്നു; കുട്ടികൾ ഉൾപ്പെടെ ആറ് പേരെ കൊലപ്പെടുത്തി യുവാവ്

Webdunia
ചൊവ്വ, 1 ജനുവരി 2019 (15:11 IST)
തായ്‌ലാന്‍ഡില്‍ പുതുവത്സര ആഘോഷത്തിനിടെ യുവാവ് മക്കളെ അടക്കം ആറ് പേരെ ദാരുണാമായി കൊലപ്പെടുത്തി. ആക്രമണം നടത്തിയ യുവാവും വെടിവച്ച് മരിച്ചു. ഭാര്യയുടെ മാതാപിതാക്കള്‍ തന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന യുവാവിന്റെ തോന്നലാണ് കൊലപാതകങ്ങളിലേക്ക് നയിച്ചത്.
 
തായ്‌ലാന്‍ഡിലെ ദക്ഷിണ പ്രവിശ്യയായ ചുങ്‌ഫോണിലാണ് സംഭവം. സുചീപ് സോണ്‍സങ് എന്ന യുവാവാണ് കൂട്ടക്കൊല നടത്തിയത്. ഭാര്യയുടെ കുടുംബത്തിനൊപ്പം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സുചീപ് പത്തു മിനിറ്റിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു. 
 
ഒമ്പത് വയസ്സുള്ള മകനും ആറു വയസ്സുള്ള മകളും ഉള്‍പ്പെടെ കുടുംബത്തിലെ എല്ലാവരേയും സുചീഫ് വകവരുത്തി. 47 വയസ്സിനും 71 വയസ്സിനും മധ്യേ പ്രായമുള്ള രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. മിക്കവരുടെയും തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. മരുമകനായ തന്നെ ഭാര്യയുടെ വീട്ടുകാര്‍ വേണ്ടപോലെ സ്വീകരിച്ചില്ലെന്ന കാരണം പറഞ്ഞായിരുന്നു സുചീഫ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

മദ്യനികുതിയിലെ ഇളവ് ബക്കാർഡിക്ക് വേണ്ടി, നടന്നത് വൻ അഴിമതിയെന്ന് പിണറായി വിജയൻ

നീറ്റിൽ വെട്ടിയ ടെലഗ്രാം പ്ലേസ്റ്റോറിൽ തിരിച്ചെത്തി

കൊച്ചി അങ്കണവാടിയില്‍ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപികയുടെ 20 വയസ്സുള്ള മകന്‍ അറസ്റ്റില്‍

ജീവിതപങ്കാളിയുടെ മരണശേഷം വിവാഹബന്ധം സംബന്ധിച്ച തര്‍ക്കങ്ങളില്‍ കുടുംബ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല: കേരള ഹൈക്കോടതി

ഹോര്‍മുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ല: ടെഹ്റാന്‍ കടലിടുക്ക് കൈകാര്യം ചെയ്യുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍

അടുത്ത ലേഖനം
Show comments