Publish Date: Tue, 21 Apr 2020 (19:29 IST)
Updated Date: Tue, 21 Apr 2020 (19:31 IST)
പതിനാറുകാരനെ സഹപാഠികള്‍ കൊലപ്പെടുത്തി. പത്തനംതിട്ട അങ്ങാടിയില്‍ നിഖില്‍ ആണ് കൊല്ലപ്പെട്ടത്. കളിക്കിടെ സഹപാഠികള്‍ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അഖില്‍.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം അടൂര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിലെടുത്തു. രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്. സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.