Publish Date: Tue, 21 Apr 2020 (12:32 IST)
Updated Date: Tue, 21 Apr 2020 (12:33 IST)
ലോക്ക് ഡൗണ്‍ ലംഘിച്ച് നിസ്‌കാരം നടത്തിയ ഉസ്താദ് അടക്കം നാലുപേര്‍ അറസ്റ്റിലായി. ന്യൂമാഹി പെരിങ്ങാടിയിലെ മമ്മി മുക്ക് ജുമാ മസ്ജിദിലാണ് നിസ്‌കാരം നടന്നത്. അറസ്റ്റുചെയ്തവരെ പൊലീസ് ക്വാറന്റൈനിലേക്ക് മാറ്റി.
പൊന്ന്യം വെസ്റ്റിലെ നാമത്ത് മുക്കില്‍ റഹ്മത്ത് മന്‍സിലിലെ ഷമ്മാസ് (23), പെരിങ്ങാടി ഷംനാസില്‍ നൗഷാദ് (30), പെരിങ്ങാടി പുത്തന്‍പുരയില്‍ പി ഉമ്മര്‍ (60), പെരിങ്ങാടി റഹ്മത്ത് ഹൗസില്‍ ഇ.പി.സക്കറിയ (62) എന്നിവരുള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് ലോക്ക് ഡൗണ്‍ നിയമ ലംഘനത്തിനെതിരെ കേസെടുത്തത്. ഇതില്‍ നാലുപേര്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടിരുന്നു. അറസ്റ്റിലായ നാല് പേരെയും കണ്ണൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കണ്ണൂരില്‍ മെയ് മൂന്നുവരെ കര്‍ശന ലോക്ക് ഡൗണാണ് പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടവിട്ട ദിവസങ്ങളില്‍ മാത്രമാണ് ആവശ്യ സാധനങ്ങള്‍ പോലും വാങ്ങിക്കുവാന്‍ അനുവദിക്കുന്നത്.