Daily Horoscope
✕

പീഡനം: യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റില്‍

ജോര്‍ജി സാം
വ്യാഴം, 16 ഏപ്രില്‍ 2020 (17:28 IST)
ജോലി നല്‍കി നിരന്തരം പീഡിപ്പിക്കുകയും, പീഡനം വിവാഹശേഷവും തുടരുകയും ചെയ്‌തതിന്‍റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ചാത്തന്നൂര്‍ ഏറം വണ്ടിവിള വീട്ടില്‍ ബൈജു സുന്ദരാംഗനെ(46) യാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഇയാള്‍ ഏറെക്കാലമായി ഒളിവിലായിരുന്നു. കൊറോണയെ തുടര്‍ന്ന് അബുദാബിയില്‍ നിന്നെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്വാറന്റൈനിലായിരുന്നു ഇയാള്‍.
 
ആത്മഹത്യ ചെയ്ത ഊറാംവിള സ്വദേശിയായ അഞ്ജലി(26) ഇയാളുടെ ബന്ധുവാണ്. ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടുപോയി സ്വന്തം വീട്ടില്‍ താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. പിന്നീട് പെണ്‍കുട്ടി ജോലി മതിയാക്കി നാട്ടിലെത്തി വിവാഹം കഴിച്ചിട്ടും ഇയാളുടെ ശല്യം തുടര്‍ന്നു. ഇതേത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. 
 
ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദി ബൈജു സുന്ദരാംഗനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ നിന്നും  പ്രതിയെ കോടതിയില്‍ ഹാജരാക്കി അറസ്റ്റുചെയ്യുകയായിരുന്നു പൊലീസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

കെ.എം.ഷാജി വീണ്ടും വിവാദത്തിൽ; സർക്കാർ അനുമതിയില്ലാതെ വിദേശയാത്ര, ഒപ്പം തട്ടിപ്പ് കേസ് പ്രതികളും

സിജെപി ആര്‍എസ്എസിന്റെ സൃഷ്ടി : പി സരിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മില്‍ അതൃപ്തി, പിഴവ് പറ്റിയെന്ന് വിശദീകരണം

തുലാവർഷം വരുന്നു ...വ്യാഴാഴ്ച മുതൽ ശക്തമായ മഴ, 7 ജില്ലകളിൽ യെല്ലോ അലർട്ട്

നെടുമ്പാശ്ശേരിയിലെ മിനി കൂപ്പർ അപകടം: സുഹൈലിനെ സബ് ജയിലിലേക്ക് മാറ്റാതെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിൽ ദുരൂഹത

കുറിച്ചുവെച്ചോ.. ജന്തര്‍ മന്തറില്‍ നിന്ന് തന്നെ ഗ്യാനേഷ് കുമാറിന്റെ രാജി വാങ്ങും, ജന്തര്‍ മന്തറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി സിജെപി, നേതാക്കള്‍ കസ്റ്റഡിയില്‍

അടുത്ത ലേഖനം
Show comments