വിവാഹവാഗ്ദാനം നിരസിച്ച പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ആസിഡ് ഒഴിച്ചു
വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു
Publish Date: Tue, 26 Jun 2018 (11:32 IST)
Updated Date: Tue, 26 Jun 2018 (11:33 IST)
വിവാഹവാഗ്ദാനം നിരസിച്ച പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം മുഖത്തും ശരീരത്തും ആസിഡ് ഒഴിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഒളിവിലായ ഷാക്കിർ അലി എന്നയാൾക്ക് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
യോഗി ആദിത്യനാഥിന്റെ യു പിയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ യുവാവ് ഏറെ നാളായി ശല്യം ചെയ്തു വന്നിരുന്നു. വിവാഹഭ്യർത്ഥന നടത്തുകയും ചെയ്തു. തനിക്ക് താൽപ്പര്യമില്ലെന്നും വീട്ടിൽ അറിയിക്കുമെന്നും പെൺക്കുട്ടി പറഞ്ഞു.
ഇതോടെ പെൺകുട്ടിയോട് പകയായ യുവാവ് വിദ്യാർത്ഥിനി സ്കൂൾ വിട്ട് വരുന്ന വിജനമായ വഴിയിൽ കാത്തു നിന്നു. പെൺകുട്ടിയെ ഇവിടെ വെച്ച് പീഡിപ്പിക്കുകയും ശേഷം ആസിഡ് ഒഴിക്കുകയുമായിരുന്നു.
അപർണ
Publish Date: Tue, 26 Jun 2018 (11:32 IST)
Updated Date: Tue, 26 Jun 2018 (11:33 IST)