കഠുവ ആവർത്തിക്കുന്നു; പുനെയിൽ ഒരു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി
രക്ഷിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു
Publish Date: Sat, 16 Jun 2018 (09:49 IST)
Updated Date: Sat, 16 Jun 2018 (09:50 IST)
തെരുവിൽ രക്ഷിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു വയസ്സുകാരിയെ ബലാത്സംഗം ചെയ്തശേഷം തല നിലത്തടിച്ച് കൊലപ്പെടുത്തി. പുണെയിലെ ലോണി കല്‍ബോറില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.
കഠുവയില്‍ ഏഴുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തയതിന്റെ ഞെട്ടല്‍ മാറുന്നതിനുമുമ്പേയാണ് പുണേയിൽ സമാനമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ 22 കാരനായ മല്‍ഹാരി ബന്‍സോഡിനെ പോലീസ് അറസ്റ്റുചെയ്തു.
തമിഴ്നാട് സ്വദേശികളായ രക്ഷിതാക്കളോടൊപ്പം പുണെയിലെ ലോണി കല്‍ബോറിലെ തെരുവില്‍ ഉറങ്ങിക്കിടിക്കവെ മല്‍ഹാരി ബന്‍സോഡ് എന്നയാള്‍ പെണ്‍കുട്ടിയെ എടുത്ത് കൊണ്ടുപോയത്. ബലാത്സംഗം ചെയ്തതിനുശേഷം ഇയാൾ പെൺകുട്ടിയുടെ തല നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.