Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചതിലുള്ള പ്രതികാരം, വിജയിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (15:31 IST)
മുബൈ: പഞ്ചായത്ത് തിരഞ്ഞെഞ്ഞെടുപ്പിൽ ഭാര്യയെ തോൽപ്പിച്ച സ്ഥാനാർത്ഥിയുടെ ഭർത്താവിനെ കൊലപ്പെടുത്തി യുവാവ്. മുംബൈയിലെ പൂനെയിലാണ് ക്രൂരമായ കൊലപാതകം ഉണ്ടായത്. ബാലാസാഹെബ് സോപൻ വൻഷീവ് എന്നയാളെ തോറ്റ സ്ഥാനാർത്ഥിയുടെ ഭർത്താവ് അവിനാശ് കൊലപ്പെടുത്തുകയായിരുന്നു.
 
മാർച്ച് 13ന് പ്രഭാത നടത്തിനിറങ്ങിയ വംഷീവിനെ പിന്നിൽ നിന്നും അതി വേഗത്തിൽ വന്ന ഒരു കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൻഷീവിന്റേത് അപകട മരണമാണ് എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. 
 
എന്നാൽ താൻ തിരഞ്ഞെടുപ്പിൽ ജയിച്ചതിൽ ചിലർക്ക് വൈരാ‍ഗ്യം ഉണ്ടായിരുന്നു എന്ന് വൻഷീവിന്റെ ഭാര്യ പൊലീസിൽ മൊഴി നൽകി. ഭർത്താവിന്റെ മരണത്തിൽ സംശയമുണ്ടെന്നുകാട്ടി ഭാര്യ മീനാക്ഷി പരാതി നൽകിയതോടെ പൊലീസ് വിശദമായ അന്വേഷണം ആ‍രംഭിച്ചു.
 
അപകടം നടന്നതിന് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു വംഷീവിനെ ഇടിച്ചു തെറിപ്പിച്ച കാറിൽ അവിനാശും ഉണ്ടായിരുന്നു എന്ന് പൊലീസിന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമാണ് നടന്നത് എന്ന് തെളിയുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടി അവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രതിസന്ധിയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍

ഹോര്‍മുസിന്റെ വിഹിതവും വരുമാനവും സംബന്ധിച്ച് ഇറാനും ഒമാനും ധാരണയിലെത്തിയതായി റെവല്യൂഷണറി ഗാര്‍ഡ്

മഴ കനിഞ്ഞില്ല; കര്‍ണാടകയില്‍ 50 വര്‍ഷത്തിനിടയിലെ ഏറ്റവും വരണ്ട രണ്ടാമത്തെ വര്‍ഷമായി 2026

നേപ്പാൾ പ്രളയം: മരണസംഖ്യ 400 ലേക്ക്, 1400 ലേറെ പേരെ കാണാനില്ല

നേപ്പാളില്‍ പുതിയ വെള്ളപ്പൊക്ക സാധ്യതകളെക്കുറിച്ച് ചൈനയുടെ മുന്നറിയിപ്പ്; 290 ഇന്ത്യക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ല

അടുത്ത ലേഖനം
Show comments