അവിഹിതബന്ധം തുടരുന്നതിൽ തടസംനിന്നു; ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി, ഭർത്താവ് മരിച്ചതോടെ കാര്യങ്ങൾ കൂടുതൽ എളൂപ്പമായി, ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ

Webdunia
വെള്ളി, 22 മാര്‍ച്ച് 2019 (12:59 IST)
ബംഗളുരു: ബംഗളുരുവിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ വലിയ ട്വിസ്റ്റ്. ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ വർഷമാണ് 35കാരനായ ഉമാശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമിത മദ്യപാനത്തെ തുടർന്നാണ് മരണം എന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. 
 
ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് ഭാര്യ സുഖിതയുടെ പെരുമാറ്റത്തിൽ ഉമാശങ്കറിന്റെ അമ്മാവന് സംശയങ്ങൾ തോന്നിയിരുന്നു. ഈ സംശയമാണ് കേസിൽ വലിയ വഴിത്തിരിവായി മാറിയത്. ഫൊറൻസിക് പരിശോധനയിൽ ഉമാശങ്കർ ശ്വാസം മുട്ടിയാണ് മരിച്ചത് എന്ന് തെളിഞ്ഞതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 
 
മരണപ്പെടുന്നതിന് ആഴ്ചകൾക്ക് മുൻപ് ഭാര്യ സുഖിതക്ക് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവറുമായുള്ള വഴിവിട്ട ബന്ധം ഉമാശങ്കർ കയ്യോടെ പിടികൂടിയിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു ശ്രീനിവാസനുമായുള്ള ബന്ധം അവസാനിപ്പിക്കണം എന്ന് ഉമാശങ്കർ ഭാര്യയോട് പറഞ്ഞു. ഇതാണ് സുഖിതയിൽ പകയുണ്ടാ‍ക്കിയത്. ഇതോടെ ഉമാശങ്കറിനെ കൊലപ്പെടൂത്താൻ സുഖിതയും ശ്രീനിവാസനും തീരുമാനമെടുത്തു. 
 
കഴിഞ്ഞ വർഷം ജനുവരി 25ന് ഉമാശങ്കർ അമിതമായി മദ്യപിച്ചാണ് വീട്ടിലെത്തിയത്. കൊല നടത്താൻ ഇതിലും നല്ല സമയം ലഭിക്കില്ല എന്ന് മനസിലാക്കിയ സുഖിത കാമുകൻ ശ്രീനിവാസിനെ വിളിച്ചുവരുത്തി. കിടന്നുറങ്ങുകയായിരുന്ന ഉമാശങ്കറിനെ ഇരുവരും ചേർന്ന് തലയിണ ഉപയോഗിച്ച് ശ്വാസം‌മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫ്ഗാനിസ്താനിൽ പാകിസ്താൻ വ്യോമാക്രമണം; ഏഴ് ഭീകര ക്യാമ്പുകൾ തകർത്തു — കുട്ടികൾ ഉൾപ്പെടെ നിരവധി മരിച്ചതായി കാബൂൾ

Kerala Rain : കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ : മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

മുന്‍ഗണനാ കാര്‍ഡിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 വരെ സമര്‍പ്പിക്കാം

വേളി ബീച്ചില്‍ കൈകള്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു; അന്വേഷണം ആരംഭിച്ചു

കേരളത്തില്‍ 2.69 കോടി വോട്ടര്‍മാര്‍; തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു

അടുത്ത ലേഖനം
Show comments