ചൂടുകാലത്ത് ഭക്ഷണ പാനിയങ്ങളിലും ജീവിത ശൈലിയിലുമെല്ലാം നമ്മൾ നിരവധി കാര്യങ്ങൾ ശ്രദ്ധീക്കേണ്ടതുണ്ട്. ചില ഭക്ഷണ പാനിയങ്ങളെ പൂർണമായും അഹാര ക്രമത്തിൽ നിന്നും ഒഴിവാക്കുകയും ചിലത് കൂടുതലായി ഉൾപ്പെടുത്തുകയും വേണം, വെള്ളം കൂടുതലായി കുടിക്കുക എന്നതാണ് വേനൽ കാലത്ത് പ്രധാനമായും ചെയ്യേണ്ടത്.
വേനൽ കലത്ത് ബിയർ കുടിക്കുന്നത് ശരീരത്തിൽ ജലത്തിന്റെ അളവ് വർധിപ്പിക്കും എന്നാണ് ചിലരുടെ ധാരണ. എന്നാൽ ഇത് തെറ്റാണ്. ചൂടു അധികമുള്ളപ്പോൾ പൂർണമായും ഒഴിവാക്കേണ്ട ഒരു പാനിയമാണ് ബിയർ. ബിയർ ശരീരത്തിൽ വലിയ അളവിൽ നിർജലീകരണം ഉണ്ടാക്കും. ചൂട് കൂടുതലുള്ള സമയത്ത് ബിയർ കുടിക്കുന്നത് ശരീരത്തെ അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും.
ചൂടു കാലത്ത് മദ്യം, ബിയർ, ആൽകഹോൾ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിംഗുകൾ എന്നിവ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. പെട്ടന്ന് ദഹിക്കുന്ന ആഹാരങ്ങളാണ് ചൂട് കാലത്ത് കഴിക്കേണ്ടത്. മാംസാഹാരങ്ങൾ ഒഴിവാക്കുക പകരം പഴങ്ങളും പച്ചക്കറികളും ആഹാരക്രമത്തിൽ കൂടുതലായും ഉൾപ്പെടുത്തുക.