ഗോവ ബീച്ചിൽ കുളിക്കുകയായിരുന്ന യുവതിയെ പട്ടാപ്പകൽ പീഡിപ്പിക്കാൻ ശ്രമിച്ച് സൈനികൻ, പിന്നീട് സംഭവിച്ചതിങ്ങനെ

Webdunia
ബുധന്‍, 13 ഫെബ്രുവരി 2019 (14:35 IST)
പനാജി: പട്ടാപ്പകൽ ഗോവാ ബീച്ചിൽ‌വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സൈനികനെ പൊലീസ് അറസ്റ്റു ചെയ്തു. സി ആർ പി എഫ് കോൺസ്റ്റബിൾ രാജ്വീര്‍ പ്രഭൂദയാല്‍ സിങ് എന്ന 43കാരനെയാണ് യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് പിടികൂടിയത്. രാജസ്ഥാൻ സ്വദേശിയായ ഇയാൾ മധ്യപ്രദേശിലെ റിക്രൂട്ട് ട്രെയിനിങ് സെന്ററിലാണ് ജോലി ചെയ്യുന്നത്.
 
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഗോവയിലെ കലാന്‍ഗുട്ട് ബീച്ചില്‍ കുളിക്കുകയായിരുന്നു യുവതി, ഈ സമയം പ്രഭൂദയാല്‍ യുവതിയുടെ അടുത്തെത്തി ലൈംഗികച്ചുവയോടെ സംസാരിക്കാൻ തുടങ്ങി. ഇതിൽനിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കവെ സൈനികൻ യുവതിയുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിക്കുകയായിരുന്നു.
 
യുവതിയുടെ ഭർത്താവും കുട്ടികളും സമീപത്ത് തന്നെ ഉള്ളപ്പോഴായിരുന്നു ജവാൻ യുവതിയോട് മോശമായി പെരുമാറിയത്. ഉടൻ തന്നെ യുവതിയും ഭർത്താവും പൊലിസിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സൈനികനെ പിടികൂടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണകൊള്ള കേസ്: പിഎസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്തു

ഖനന അഴിമതി ലക്ഷ്യമിട്ട് വിജിലന്‍സ്, ജിയോളജി ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റെയ്ഡ്

നിങ്ങള്‍ ഉപയോഗിക്കുന്നത് വിവോ, ഐക്യൂ ഫോണുകളാണ്, അപ്‌ഡേറ്റിന്റെ മറവില്‍ നിങ്ങളുടെ കാശ് പോയേക്കാം, മുന്നറിയിപ്പുമായി കേരള പൊലീസ്

ഹോര്‍മുസ് തുറക്കണമെന്ന ആവശ്യവുമായി ചൈന; നിലപാട് അറിയിച്ചത് സൗദിയുമായുള്ള ചര്‍ച്ചയില്‍

തമിഴ്‌നാട്ടില്‍ വോട്ടിന് പണം: രാമനാഥപുരത്ത് മൂന്ന് എഐഎഡിഎംകെ പ്രവര്‍ത്തകര്‍ പിടിയില്‍

അടുത്ത ലേഖനം
Show comments