ഒരുമിച്ച് ജീവിച്ചത് ദിവസങ്ങൾ മാത്രം, നവവധുവിനെ ഭാര്യവീട്ടിലെത്തി ബന്ധുക്കളുടെ മുന്നിലിട്ട് ഭർത്താവ് തല്ലിക്കൊന്നു

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (20:25 IST)
മുംബൈ: വിവാഹം കഴിഞ്ഞ് ഒരുമിച്ച് ജീവിച്ചത് ദിവസങ്ങൾ മാത്രം. സ്ത്രീധനത്തിന്റെ പേരിൽ നവധുവിനെ ഭർത്താവ് ക്രൂരമായി തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ സോലാപൂരിലാണ് സംഭവം ഉണ്ടായത്. സ്ത്രീധനം നൽകാത്തത്തിലെ പക തിർക്കാൻ ഷേബാ ഷെയ്ഖ് എന്ന യുവതിയെ ഭർത്താവ് സൽമാൻ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
 
ഒൻപത് ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ വിവാഹംകഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സൽമാനും വീട്ടുകാരും സ്ത്രീധനത്തിനായി യുവതിയെ പീഡിപ്പിക്കാൻ തുടങ്ങി. തുടർന്ന് പണം വാങ്ങി വരുന്നതിനായി സൽമാൻ യുവതിയെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു.
 
കുറച്ചുദിവസങ്ങളായി ഷേബയെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലാതായതോടെ സൽമാൻ യുവതിയുടെ വീട്ടിലെത്തി പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പണം നൽകാനാകില്ല എന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞതോടെ ഇവരുടെ മുന്നിലിട്ട് ഷേബയെ സൽമാൻ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഉടൻ തന്നെ യുവതിയെ ആശുപത്രിയീലെത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

മെഡിക്കല്‍ അനാസ്ഥ ആരോപണം നിഷേധിച്ച് ഡോക്ടര്‍; കുട്ടിയുടെ മരണത്തില്‍ വിശദീകരണവുമായി ആശുപത്രി

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദ്ദം; 27വരെ മഴയ്ക്ക് സാധ്യത

ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

അടുത്ത ലേഖനം
Show comments