കൊച്ചിയിൽ സ്കൂട്ടർ യാത്രക്കാരനെ പട്ടാപ്പകൽ കാറിടിച്ച് കൊലപ്പെടുത്തി, സി സി ടി വി ദൃശ്യങ്ങൾ പുറത്ത് !

Webdunia
വെള്ളി, 1 ഫെബ്രുവരി 2019 (14:39 IST)
കൊച്ചി: കൊച്ചിയിൽ പട്ടാപ്പകൽ അക്രമി സംഘം സ്കൂട്ടർ യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്തി. കൊച്ചി പനമ്പള്ളി നഗറിലാണ് ക്രൂരമായ സംഭവം ഉണ്ടായത്. യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്ന അക്രമിസംഘത്തിന്റെ കാർ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചിട്ട് ദേസത്തുകൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. 
 
കുമ്പളങ്ങി സ്വദേശി തോമസാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സി സി ടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പണത്തിനുവേണ്ടി പെരുമ്പാവൂർ സ്വദേശിയായ വിനീത് എന്ന യുവാവിനെ ക്രിമിനൽ കേസുകളിൽ പ്രതികളായ, ജോണ്‍ പോള്‍,ലൂതര്‍ ബെന്‍ എന്നിവർ ചേർന്ന് തട്ടിക്കൊണ്ടുപോകുന്നതിന്നിടെയാണ് സംഭവം. 
 
പനമ്പള്ളീ നഗറിൽ പൊലീസിനെ കണ്ടതോടെ, വിനീത് കാറിനിന്നും ഇറങ്ങിയോടി പൊലീസിൽ അഭയം തേടി. വിനീത് കാറിൽ നിന്നും ചാടിയതോടെ രക്ഷപ്പെടുന്നതിനായി പ്രതികൾ വാഹനം അതിവേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു. 
 
ഇതോടെ മുന്നിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന തോമസിന്റെ ദേഹത്തുകൂടി കാർ കയറിയിറങ്ങി. തോമസിനെ ഉടൻ തന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. സംഭവത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

കഴക്കൂട്ടത്ത് ജനകീയനായ ദീപക്കിനെ ഇറക്കാൻ ആലോചന; കടകംപള്ളി മത്സരിക്കില്ല?

തൃശൂരിൽ പത്മജ വേണുഗോപാൽ ബിജെപി സ്ഥാനാർഥി; തീരുമാനമാകാത്തത് കോൺഗ്രസിൽ

പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ജര്‍മ്മനിയില്‍ സ്റ്റൈപ്പന്റോടെ നഴ്സിങ് പഠനം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളം സന്ദര്‍ശിക്കും; എന്‍ഡിഎ പ്രകടന പത്രിക പുറത്തിറക്കും

മുന്‍ ചീഫ് സെക്രട്ടറി വി പി ജോയ് ചെയര്‍മാനായി ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിച്ചു

അടുത്ത ലേഖനം
Show comments