പതിമൂന്നുകാരിയെ കത്തിവീശി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ കുറ്റക്കാരൻ എന്ന് കോടതി

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (16:53 IST)
കാസർഗോഡ്: കത്തി വിശി മാതാവിനെ കൊപ്ലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 9ആം ക്ലാസുകരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടാനച്ഛൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പച്ചം‌പള്ളം സ്വദേശി 34കാരനായ അബ്ദുൽ കരീമാണ് കുറ്റം ചെയ്തതായി കാസർഗോഡ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി കണ്ടെത്തിയത്. ശിക്ഷ ശനിയാഴ്ച കോടതി വിധിക്കും 
 
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തു പതിമൂന്നുകാരിയെ രണ്ടാനച്ചൻ പീഡിപ്പിക്കുകയായിരുന്നു. കത്തി വീശിയപ്പോൾ പെൺകുട്ടിയുടെ കയ്യിൽ പരിക്കേൽക്കുകയും ചെയ്തു. രണ്ടാനച്ഛൻ തന്നെ നേരത്തെയും പീഡനത്തിനിരയാക്കിയതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു.
 
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനനത്തിന് ഇരയാകുന്ന കേസുകളിൽ ഒരു വർഷത്തിനുള്ളിൽ ശിക്ഷ വിധിക്കണം എന്ന് സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് കേസിൽ വേഗത്തിൽ തീർപ്പുണ്ടായത്. എട്ട് മാസം നീണ്ട വാദത്തിനൊടുവിൽ ഇന്ത്യൻ ശിക്ഷാ നിയമം 376 (എഫ്), 506 (2), 324 എന്നീ വകുപ്പുകൾ പ്രകാരം പ്രതി കുറ്റം ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് തുക 1417.50, നഷ്ടപരിഹാരം 40,000; ബസ് വൈകിയതിൽ പരാതി നൽകിയ യാത്രക്കാരനു അനുകൂല വിധി

പകൽ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ സെൽഫ് ലോക്ക്ഡൗൺ; നിർദേശവുമായി മുഖ്യമന്ത്രി, ജാഗ്രത

വെടിക്കെട്ട് പൂർണമായി ഒഴിവാക്കി, കുടമാറ്റം 15 മിനിറ്റ്, ഘടക പൂരങ്ങൾ സാധാരണ പോലെ; ഇത്തവണത്തെ തൃശൂർ പൂരം എങ്ങനെ?

വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം വീതം നല്‍കും: സുരേഷ് ഗോപി

വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments