ചികിത്സാ ചിലവ് താങ്ങാനാവുന്നില്ല, മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (19:03 IST)
അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വന്തം മകൻ. ഉറക്ക ഗുളികകൾ നൽകിയും, ശ്വാസം മുട്ടിച്ചും കൊലപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ്. 53കാരനായ യോഗേഷ് 80കാരിയായ അമ്മ ലളിതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
 
യോഗേഷും അമ്മയും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാവാറുണ്ട്. ഇരുവരും മാത്രമാണ് വീട്ടിൽ താമസം. യോഗേഷിനെ ഭാര്യ നേരത്തെ ഉപേക്ഷിച്ചു പോയതാണ്. മരുന്നിന്റെയും ചികിത്സയുടെയും പേരിലാണ് മിക്കപ്പോഴും വഴക്ക്. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. 
 
ഇതോടെ 15  ഗുളികകൾ വീതമുള്ള രണ്ട് പാക്കറ്റ് ഉറക്ക ഗുളികകളുമായാണ് യോഗേഷ് വിട്ടിലെത്തിയത്. ഉറക്ക ഗുളികകൾ പാലിൽ കലക്കി നൽകി യോഗേഷ് ഉറങ്ങാൻപോയി. രാത്രി ഒരുമണിക്ക് ഉണർന്നു അമ്മ മരിച്ചോ എന്ന് നോക്കാനെത്തിയപ്പോൾ അമ്മയുടെ ശരീരത്തിൽ ശ്വാസോഛാസം ഉണ്ടായിരുന്നു. 
 
ഇതോടെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ നോക്കിയെങ്കിലും അതും ഫലം കണ്ടില്ല. തുടർന്ന് 2.30തോടെ അമ്മയെ ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ ഉറങ്ങാൻപോയി. അയ‌ൽക്കാരാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. പൊലീസിൽ വീട്ടിലെത്തുമ്പോൾ യോഗേഷ് ഉറങ്ങുകയായിരുന്നു. രക്തത്തിൽ കുളിച്ച് ബെഡ്ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

സംസ്ഥാനത്ത് 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

പാവറട്ടി തിരുന്നാൾ: സാംപിൾ ഒഴിവാക്കി, കൂടുതുറക്കൽ വെടിക്കെട്ട് അളവ് കുറച്ച്

'പൊള്ളുന്ന വെയിലല്ലേ...'; തൃശൂരും പാലക്കാടും ജാഗ്രത, ചൂട് 40 ഡിഗ്രി കടക്കും

അടുത്ത ലേഖനം
Show comments