Webdunia - Bharat's app for daily news and videos

Install App

രാഖി കരഞ്ഞുകൊണ്ട് കോളേജിൽ നിന്നും ഇറങ്ങിയോടി, ആരും തടഞ്ഞില്ല; ദൃശ്യങ്ങൾ പുറത്ത്

Webdunia
ശനി, 1 ഡിസം‌ബര്‍ 2018 (18:34 IST)
ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥി രാഖി കൃഷ്ണ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. രാഖി കോളെജിന്റെ പ്രധാന ഗേറ്റ് വഴി പുറത്തേക്കിറങ്ങി ഓടുന്നതിന്റെ സിസിടിവി വിഷ്വൽ‌സ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 
 
രാഖി വിഷമത്തോടെ കരഞ്ഞുകൊണ്ടാണ് കോളേജിൽ നിന്നും ഇറങ്ങിയോടിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. ഇത് ശരിവെയ്ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ ലഭിച്ചത്.    
 
കൊല്ലം ഫാത്തിമ മാതാ കോളേജിലെ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്ന് വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ, പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടികൂടിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് കോളേജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
 
കോപ്പിയടിച്ചെന്ന് ആരോപിച്ച്‌ വിദ്യാര്‍ത്ഥിനിയെ കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നുമാണ് ആരോപണം. 
 
കോളേജില്‍ നിന്നും ഇറങ്ങി ഓടിയ വിദ്യാര്‍ത്ഥിനി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്‌എന്‍ കോളേജിന് മുന്നില്‍ വച്ചാണ് തീവണ്ടിക്ക് മുന്നിലേക്ക് വിദ്യാര്‍ത്ഥിനി ചാടിയത്. രക്ഷിതാക്കളെ അറിയിച്ചിരുന്നെങ്കിലും അവരെത്തുന്നതിന് മുന്നെ രാഖികൃഷ്ണയെ കോളേജില്‍ നിന്ന് കാണാതാവുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments