Publish Date: Fri, 30 Nov 2018 (12:59 IST)
Updated Date: Fri, 30 Nov 2018 (13:01 IST)
ചെന്നൈ: പതിനെട്ട് ദിവസം മാത്രം പ്രായമായ പിഞ്ചു കുഞ്ഞിനെ അമ്മ അതിക്രൂരമായി കൊലപ്പെടുത്തി. 25കാരിയായ ചെന്നൈ കാശിമേട് സ്വദേശി സെലസ്റ്റീന എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ നിലത്തടിച്ച കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ടാമതും പെൺകുഞ്ഞ് ജനിച്ചതിനെ തുടർന്ന് യുവതി കുഞ്ഞിനെ ക്രൂരമായി നിലത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് തവണ കുഞ്ഞിനെ നിലത്തടിച്ച് കുഞ്ഞ് മരിച്ചു എന്നുറപ്പായപ്പോൾ പാൽ കുടിക്കുന്നതിനിടയിൽ കുഞ്ഞ് ശ്വാസമുട്ടി മരിച്ചു എന്ന് യുവതി ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചു.
എന്നാൽ കുട്ടിയുടെ തലക്കേറ്റ ഗുരുതരമായ ക്ഷതമാണ് മരണത്തിന് കാരണം എന്ന് കണ്ടെത്തിയതോടെ പൊലീസ് യുവതിയെ ചോദ്യം ചെയ്യുകയായിരുന്നു. യുവതിയുടെ മൊഴികളിൽ വൈരുദ്യം തോന്നിയ പൊലീസ് സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു, രണ്ടാമതും പെൺകുഞ്ഞിനെ ജൻമം നൽകിയതിനെ തിടർന്ന് ഭർത്താവിൽനിന്നും മാനസികമായും ശാരീരികമായും പീഡനം നേരിടേണ്ടി വന്നിരുന്നു. ഭർത്താവ് തന്നെ ഉപേക്ഷിക്കുമോ എന്ന ഭയത്തിലാണ് താൻ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് യുവതി പൊലീസിന് മൊഴി നൽകി.