Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സിംപിളായി ഉണ്ടാക്കാം രുചികരമായ ആപ്പിൾ പാൻ‌കേക്ക് !

സിംപിളായി ഉണ്ടാക്കാം രുചികരമായ ആപ്പിൾ പാൻ‌കേക്ക് !
, വ്യാഴം, 29 നവം‌ബര്‍ 2018 (19:36 IST)
പാൻ കേക്കുകൾ എല്ലാവരും വീട്ടിൽ പരീക്ഷിക്കുന്ന ഒരു വിഭവമാണ് ഒവനില്ലാതെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാനാകും എന്നതിനാലാണ് ഇത്. ഇന്ന് ഇത്തിരി വ്യത്യസ്തമായി ആപ്പിൾ പാൻ കേക്ക് ഉണ്ടാക്കി നോക്കിയാലോ ?
 
ആപ്പിൾ പാൻ‌കേക്ക് ഉണ്ടാക്കാനാവശ്യമായ ചേരുവകൾ ! 
 
ആപ്പിള്‍ - വലുത് ഒന്ന്
മൈദ -ഒരു കപ്പ്
മുട്ട - ഒരെണ്ണം
പാല്‍ - അര കപ്പ്
ബട്ടര്‍- രണ്ട് സ്പൂണ്‍
പഞ്ചസാര - അഞ്ച് ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - മുക്കാൽ ടീസ്പൂണ്‍
വാനില എസന്‍സ്-അര ടീസ്പൂണ്‍
ഉപ്പ് - ഒരു നുള്ള്
 
ഇനി ആപ്പിൾ പാൻ കേക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം 
 
ആദ്യം ഒരു ബൌളിൽ മൈദ, മുട്ട, പഞ്ചസാര, ബട്ടർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ബീറ്റ് ചെയ്തെടുക്കാൻ സാധിക്കുമെങ്കിൽ കൂടുതൽ നല്ലതാണ്. ഇതേലേക്ക് ആപ്പിൾ ഗ്രേറ്റ് ചെയ്തു ചേർക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. 
 
ആപ്പിൾ ഗ്രേറ്റ് ചെയ്ത് നന്നായി ഇളക്കിയ ശേഷം ബേക്കിംഗ് സോഡയും, വാനില എസൻസും ഒരു നുള്ള് ഉപ്പും ചേർത്ത് വീണ്ടും നന്നായി യോജിപ്പിച്ചെടുക്കുക. ഇനി ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിച്ചുകൊടുക്കുക. ഇരുവശവും ബ്രൌൺ നിറമാവുന്നതുവരെ വേവിക്കാം.  ആപ്പിൾ പാൻ‌കേക്ക് തയ്യാർ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്ത് ദിവസം തുടർച്ചയായി മുന്തിരി ജ്യൂസ് കുടിച്ചാൽ?