ഭാര്യയെ സംശയം: മുന്നുമാസം പ്രായമായ കുഞ്ഞിന്റെ കഴുത്തിൽ കത്തി കത്തിയിറക്കി പിതാവ്

Webdunia
ചൊവ്വ, 27 നവം‌ബര്‍ 2018 (16:05 IST)
ലക്നൗ: ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ മൂന്നുമാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി പിതാവ്. ഉത്തർപ്രദെശിലെ മൊറാദാബദിലാണ് സംഭവം ഉണ്ടായത്. കുട്ടി മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലെ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 
 
സംഭവത്തിൽ കുട്ടിയുടെ പിതാവ് സജ്ജാദ് ഹുസൈനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. സജ്ജാദ് ഹുസൈൻ സുഹൃത്തുമായി വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. സുഹൃത്തെ പറഞ്ഞുവിട്ട ശേഷം ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും തെട്ടിലിൽ കിടന്നുറങ്ങുന്ന കുട്ടിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയുമായിരുന്നു. 
 
ഇയാളിൽ നിന്നും കുഞ്ഞിനെയെടുത്ത് യുവതി പുറത്തേക്കോടുകയായിരുന്നു. അയൽ‌ക്കരാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തത്. കുട്ടിയുടെ കൈവിരലുകൾക്കും കൈത്തണ്ടക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

പവർ കട്ട് അല്ല, വൈദ്യുതി ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം

സംസ്ഥാനത്ത് പാലിന് 4 രൂപ കൂട്ടി; പ്രഖ്യാപനം ഇന്ന്

Kerala Assembly Election 2026, Exit Poll: എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

ഹോര്‍മൂസില്‍ നിന്ന് ഇറാന്‍ പണം ഈടാക്കുന്നതിനേരെ ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ

വോട്ടവകാശം നിഷേധിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണ്; പോസ്റ്റല്‍ ബാലറ്റ് കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ വിമര്‍ശനം

അടുത്ത ലേഖനം
Show comments