Publish Date: Sat, 24 Nov 2018 (17:17 IST)
Updated Date: Sat, 24 Nov 2018 (17:55 IST)
മാള: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയുടെ മുഖത്ത് ബ്ലെഡ്കൊണ്ട് ക്രൂരമായി മുറിവേൽപ്പിച്ച രണ്ട് കൌമാരക്കരെ പൊലീസ് പിടികൂടി. തോട്ടൂക്കര വീട്ടില്‍ 19കാരനായ സൗരവ്, പുളിയനം കോവാട്ട് 18കാരനായ നിധിന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഫെയ്സ്ബുക്ക് വഴിയാണ് സൗരവ് പെൺകുട്ടിയെ പരിജയപ്പെടുന്നത്. പെൺകുട്ടിയോട് ഇയാൾ പ്രണയഭ്യർത്ഥന നടത്തിയിരുന്നു. പെൺകുട്ടി ഇത് നിരസിച്ചതാണ് പ്രതികാരത്തിന് കാരണം. കോളേജിലേക്ക് പോകുന്ന വഴി മാള പള്ളിക്ക് സമീപത്ത് വച്ചായിരുന്നു ആക്രമണം.
ബസ്റ്റാൻഡിന് സമീപത്തുവച്ച് ഇരുവരും പെൺകുട്ടിയെ തടഞ്ഞെങ്കിലും പെൺകുട്ടി ഓടി രക്ഷപെടുകയായിരുന്നു. പെൺകുട്ടിയെ ബൈക്കിൽ പിന്തുടർന്നെത്തി പള്ളിയുടെ സമീപത്തെ വിജനമായ സ്ഥലത്തുവച്ച് സൗരവ് ബ്ലേഡ്കൊണ്ട് പെൺകുട്ടിയുടെ മുഖത്ത് മുറിവേൽപ്പിക്കുകയായിരുന്നു. മുഖത്ത് ആഴത്തിൽ മുറിവേറ്റ പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലണ്.