Publish Date: Sat, 24 Nov 2018 (15:53 IST)
Updated Date: Sat, 24 Nov 2018 (15:58 IST)
കൊൽക്കത്ത: ഒൻപത് കോടി രൂപ വില വരുന്ന അപൂർവയിനം പമ്പുമയി യുവാവ് പിടിയിൽ. പാമ്പിനെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇഷാ ഷെയ്ഖ് എന്ന യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടിയത്. പാമ്പിന വിൽക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
ഗെക്കോ വിഭാഗത്തിൽപെട്ട തക്ഷക് എന്ന പാമ്പിനെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ഝാര്‍ഖണ്ഡില്‍ കള്ളക്കടത്തു സംഘവുമായി പമ്പിനെ വിൽക്കുന്ന കാര്യം യുവാവ് ചെർച്ച ചെയ്തിരുന്നു. ഇതിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് പാമ്പിനെ കൈമാറാൻ എത്തിയപ്പോൾ തന്ത്രപരമായി യുവാവിനെ പിടികൂടുകയായിരുന്നു.
അപൂർവയിനം പാമ്പിനെ മാള്‍ഡ ജില്ലയിലെ കലിയാചൗക് വന മേഖലയിൽ നിന്നും പിടികൂടിയതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് കോടതിയിൽ ഹാജരാക്കി.
പാമ്പിനെ പൊലീസ് വനം വകുപ്പ് അധികൃതർക്ക് കൈമാറി.