Daily Horoscope
✕

തന്നോടൊപ്പമുള്ള ലൈംഗികതപോലും പരിശുദ്ധമെന്ന് ഇരകളെ പറഞ്ഞ് വിശ്വസിപ്പിച്ചു, യുവതികളെ 20വർഷം തടവിൽവച്ച് പീഡനത്തിനിരയാക്കിയ പാസ്റ്റർക്ക് 15 വർഷം തടവ്

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (15:34 IST)
ടൊക്ക്യോ: വിശ്വാസത്തിന്റെ പേരിൽ മാനസികമായി അടിമപ്പെടുത്തി അനുയായികളായ യുവതികളെ ഇരുപത് വർഷത്തോളം തടവിൽ പാർപ്പിച്ച് പീഡനത്തിനിരയാക്കിയ പാസ്റ്ററക്ക് കോടതി 15 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. മാൻ‌മിൻ സെൻഡ്രൽ ചർച്ചിലെ പാസ്റ്ററായ ജിറോക്കാ ലീക്കാണ് കോടതി ശിക്ഷ വിധിച്ചത്.
 
വിശ്വാസത്തിന്റെ പേരിൽ അനുയായികളായ യുവതികളെ മാനസികമായി അടിമപ്പെടുത്തിയാണ് 75കാരനായ പാസ്റ്റർ ലൈംഗികമായി ഉപയോഗപ്പെടുത്തിയത്. തന്നോടൊപ്പമുള്ള ലൈംഗിക ബന്ധം പോലും പരിശുദ്ധമാണ് എന്നാണ് ഇയാൾ അനുയായികളായ സ്ത്രീകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഇതനുസരിച്ച യുവതികൾ ലിക്ക് വഴങ്ങിക്കൊടുക്കുകയായിരുന്നു.
 
പ്രാർത്ഥനയിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നയാൾ എന്ന നിലയിലാണ് ലീ അറിയപ്പെട്ടിരുന്നത്. ചെറുപ്പം മുതൽ തന്നെ ലിയുടെ അനുയായികളായി മാറിയ യുവതികളാണ് ഇരയാക്കപ്പെട്ടത്. പാസ്റ്ററെ ദൈവതുല്യനായാണ് യുവതികൾ കണ്ടിരുന്നത്. അതിനാൽ തന്നെ ഇയാൾ പറയുന്നതെന്തും യുവതികൾ അനുസരിക്കാൻ തയ്യാറായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇസ്രായേലിൽ വോട്ടെണ്ണൽ പൂർത്തിയായി, നെതന്യാഹു പുറത്തേക്ക്: ഐസൻകോട്ട് - അറബ് പാർട്ടി സഖ്യത്തിന് സാധ്യത

എല്ലാത്തിനും പിന്നിൽ ഖത്തർ, അറബ് പാർട്ടികളുടെ മുന്നേറ്റത്തിൽ ആരോപണവുമായി നെതന്യാഹു

ക്യാപ്റ്റൻസിക്ക് ഹാർദ്ദിക് വാശിപിടിക്കില്ല, അങ്ങനെയെങ്കിൽ സാധ്യത എങ്ങോട്ട്: വിലയിരുത്തലുമായി അശ്വിൻ

കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം: സുരക്ഷയുടെ പേരിൽ തൊഴിലവസരം നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി, നിർണായക ഉത്തരവ്

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

എല്ലാം കാണുക

ഏറ്റവും പുതിയത്

തീരംതൊടാൻ 'മുറസു' ചുഴലിക്കാറ്റ്; വടക്കൻ ജില്ലകളിൽ മഴ, കാറ്റിനും സാധ്യത

മുരശ് ചുഴലിക്കാറ്റ് : കനത്ത മഴയ്ക്ക് സാധ്യത, ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്

ദാരുണം, ഞെട്ടൽ; ഫ്‌ളോറിഡയിൽ സ്വകാര്യ വിമാനം തകർന്നുവീണ് ഒൻപത് പേർ മരിച്ചു

പ്രതിപക്ഷത്തായിരുന്നപ്പോൾ ഒരു നിലപാട്, ഇപ്പോൾ മലക്കംമറിയുന്നു; സതീശൻ സർക്കാരിനെതിരെ തൃശൂർ അതിരൂപത

അടുത്ത ലേഖനം
Show comments