ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവിന്റെ ക്രൂരത ; യുവതി അതീവ ഗുരുതരാവസ്ഥയിൽ

Webdunia
ബുധന്‍, 24 ഒക്‌ടോബര്‍ 2018 (18:31 IST)
മലപ്പുറം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി. നിലമ്പൂര്‍ പോത്തുകല്ലിലാണ് സംഭവം ഉണ്ടായത്. കവളപ്പറ കോളനിയിലെ ശങ്കരൻ‌കുട്ടി  ഭാര്യ സിന്ധുവിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 
 
ശങ്കരങ്കുട്ടി സ്ഥിരമായി ഭാര്യ സിന്ദുവുമായി വഴക്കിടാറുണ്ട്. ഇത്തരമൊരു വഴക്കാണ് കൊലപാതക ശ്രമത്തിലെത്തിയത്. സിന്ധുവിനെ വീടിനകത്താക്കി വാതിലടച്ച് ഇയാൾ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. പ്രാണരക്ഷാർത്ഥം പുറത്തേക്കോടിയ സിന്ധുവിനെ നാട്ടുകാരാണ് നിലമ്പുർ ആശുപത്രിയിലെത്തിച്ചത്. നില അതീവ ഗുരുതരമായതോടെ ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. 
 
സംഭവത്തിൽ ശങ്കരൻ‌കുട്ടിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കോഴിക്കോട് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുൻപും ശങ്കരന്‍കുട്ടി ഭാര്യയെ മണ്ണെണ്ണയൊഴിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുള്ളതായി പോലിസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്റെ ആക്രമണഭീഷണി: സൗദിയേയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ അടച്ചു, ബഹ്‌റൈനില്‍ കുടുങ്ങി മലയാളികള്‍

ജയിക്കും, ഞാനല്ലാതെ ആര്: നേമത്ത് മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിലെന്ന് വി ശിവൻകുട്ടി

ഡാഷ് മോനെ, രേവന്താ മറുപടി വരുന്നുണ്ട്, രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ കടുത്ത പ്രതികരണവുമായി മുഖ്യമന്ത്രി

യുദ്ധം കനക്കുമെന്ന് ആശങ്ക, എണ്ണവില 111 ഡോളർ കടന്നു

ലീഗ് 24- 25 സീറ്റുകൾ നേടും, യുഡിഎഫ് 2011ലേക്കാൾ സീറ്റുകൾ നേടും , ഭരണം പിടിക്കും: ശശി തരൂർ

അടുത്ത ലേഖനം
Show comments