Publish Date: Thu, 04 Oct 2018 (14:16 IST)
Updated Date: Thu, 04 Oct 2018 (14:18 IST)
അഞ്ചുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് പൂജാരിമാർ കൂട്ട ബലാത്സംഗത്തിനിരയാക്കി. മധ്യപ്രദേശിലെ ധാതിയ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. പൂജാരിമാരായ രാജു പണ്ഡിറ്റ്, ബതോളി പ്രജാപതി എന്നിവർ ചേർന്നാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇരുവരെയും പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
മധുരം നൽകാം എന്നു പറഞ്ഞാണ് പൂജാരിമാർ പെൺക്കുട്ടിയെ ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ക്ഷേത്രത്തിനകത്ത് എത്തിച്ച ശേഷം ഇരുവരും പെൺക്കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് തന്നെ പെൺക്കുട്ടിയെ വീട്ടിൽ കൊണ്ടുചെന്നാക്കി. നടന്ന കാര്യങ്ങൾ ആരോടും പറയരുതെന്ന് പൂജാരിമാർ പെൺകുട്ടിയെ ഭീഷണിപ്പെടൂത്തിയിരുന്നു.
എന്നാൽ വീട്ടിൽ എത്തിയ ശേഷം പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെടുന്നതായി അമ്മക്ക് മനസിലായി, കുട്ടിയോട് കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവങ്ങൾ പുറത്തുവന്നത്. ഇതോടെ മാതാപിതാക്കൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.