Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു; പൂജാരിമാർ അറസ്റ്റിൽ

അഞ്ച് വയസുകാരിയെ മധുരം വാഗ്ദാനം ചെയ്ത് ക്ഷേത്രത്തിലേക്ക് വിളിച്ചു കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തു, പൂജാരിമാർ അറസ്റ്റിൽ

അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വച്ച് ബലാത്സംഗം ചെയ്തു; പൂജാരിമാർ അറസ്റ്റിൽ
, വ്യാഴം, 4 ഒക്‌ടോബര്‍ 2018 (09:53 IST)
രാജ്യത്ത് കഠ്‌വ സംഭവം വീണ്ടും ആവർത്തിക്കുന്നു. അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പൂജാരിമാർ അറസ്റ്റിൽ. പോസ്‌കോ വകുപ്പ് ചുമത്തി രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നീ പൂജാരിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
മധ്യപ്രദേശിലെ ധാതിയ ജില്ലയിൽ ചൊവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികളായ ഇരുവരും ചേര്‍ന്ന് അഞ്ചു വയസുകാരിയെ മധുരം നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ ക്ഷേത്രത്തിനുള്ളിലേക്ക് വിളിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയിന്നു. 
 
കൃത്യം നടത്തിയ ശേഷം പ്രതികള്‍ തന്നെയാണ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടു വിട്ടത്. നടന്ന കാര്യങ്ങള്‍ പുറത്ത് പറയരുതെന്ന് പൂജാരിമാര്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പൂജാരിമാരുടെ ഭീഷണി കാരണം കുട്ടി കാര്യങ്ങള്‍ ആരോടും പറഞ്ഞില്ല. 
 
പക്ഷേ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മനസിലാക്കിയ അമ്മ കാര്യം തിരിക്കിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റ് ചില കുട്ടികളെയും ലൈംഗികമായി സമാന രീതിയില്‍ പീഡിപ്പിച്ചതായി സംശയമുണ്ടെന്ന് ധാതിയ എസ്പി മായങ്ക് ആവാസ്ഥി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘എന്നോട് അയാൾ ചെയ്തത്... ഒരിക്കൽ വീട്ടിലെത്തി, മദ്യപിച്ച്...’- അടൂർ ഭാസിയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ‌പി‌എ‌സി ലളിത