പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അക്രമികളെ വളർത്തുനായ കടിച്ചോടിച്ചു, കത്തികൊണ്ട് കുത്തേറ്റിട്ടും പെൺകുട്ടിക്ക് സംരക്ഷണം നൽകി വളർത്തുനായ

Webdunia
ചൊവ്വ, 21 ഓഗസ്റ്റ് 2018 (13:15 IST)
ഭോപ്പാൽ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ അക്രമികളെ കടിച്ചോടിച്ച് വളർത്തുനായ. മധ്യപ്രദേശിലെ സഗാർ ജില്ലയിലെ കരീല ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഐഷു അഹിര്‍വാര്‍, പണ്ഡിറ്റ് അഹിര്‍വാര്‍ എന്നിവരെ പൊലീസ് പിടികൂടി.
 
കൊതുകിനെ തുരത്തുന്നതിന് പുക കുട്ടാനായി വീടിനു പുറത്തിറങ്ങിയ പെൺകുട്ടിയെ പ്രതികൾ ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഒരു കുടിലിൽ എത്തിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വളർത്തുനായ അക്രമികളിൽ ഒരാളുടെ കാലിൽ കടിച്ചു.
 
അക്രമികൾ നായയെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചെങ്കിലും കടിവിടാൻ നായ തയ്യാറായില്ല. നായയുടെ കുരകേട്ട് നാട്ടുകാർ ഓടിക്കുടിയതോടെ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരം കേസിടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

അടങ്ങാതെ സതീശൻ ഗ്രൂപ്പ്; കോഴിക്കോടും പോസ്റ്ററുകൾ

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കനക്കും; യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

പവർ കട്ട് അല്ല, വൈദ്യുതി ഉപഭോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം

സംസ്ഥാനത്ത് പാലിന് 4 രൂപ കൂട്ടി; പ്രഖ്യാപനം ഇന്ന്

Kerala Assembly Election 2026, Exit Poll: എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്ന്

അടുത്ത ലേഖനം
Show comments