Publish Date: Mon, 20 Aug 2018 (20:19 IST)
Updated Date: Mon, 20 Aug 2018 (20:24 IST)
ഉത്തർപ്രദേശ്: ഒൻപതുകാരിയെ മധുരം നൽകി വശീകരിച്ച് യുവാവ് പീഡനത്തിരയാക്കി. തിങ്കളാഴ്ച രാവിലെയോടെ ഹമീർപൂർ ജില്ലയിലെ മോദഹ എന്ന സ്ഥലത്താണ് സംഭവം നടന്നത് 24കാരനായ നരേഷ് സോണിയാണ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.
വീടിനു മുൻപിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ മിഠായി നൽകി വശീകരിച്ച ശേഷം ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെവച്ച് പീഡനത്തിനിരയാക്കുകയുമായിരുന്നു എന്ന് അഡീഷ്ണൽ എസ് പി ലാൽ സാഹബ് യാദവ് പറഞ്ഞു.
പ്രതിയുടെ വീട്ടിൽ നിന്നും ഗുരുതാരാവസ്ഥയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിട്ടുണ്ടെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.