Webdunia - Bharat's app for daily news and videos

Install App

ഭാര്യയോടുള്ള പ്രതികാരം; ഭർത്താവ് വീടിനു മുകളിലേക്ക് വിമാനം ഇടിച്ചിറക്കി

Webdunia
ചൊവ്വ, 14 ഓഗസ്റ്റ് 2018 (15:55 IST)
ഭാര്യയോടുള്ള പ്രതികാരം തീർക്കാൻ ഭർത്താവ്‌ സ്വന്തം വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം ഉണ്ടായത്. 47 കാരനായ യൂദ ആണ് ഭാര്യയോടുള്ള പ്രതികാരം തീർക്കാൻ വീടിനു മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയത്.
 
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ മർദ്ദിച്ച കുറ്റത്തിന് യൂദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയൾ ഭാര്യയോട് പ്രതികാരം ചെയ്യുന്നതിനായി ചെറു വിമാനം രണ്ട് നിലയുള്ള വീടിന്റെ മുകൾ നിലയിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
 
ഈ സമയത്ത് ഭാര്യയും ഒരു കുട്ടിയും വീടിനുള്ളിൽ ഉണ്ടായിരുന്നു. ഇവർ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിച്ചിറക്കിയതോടെ അഗ്നിക്കിരയായ വിമാനത്തിനുള്ളിൽപെട്ട് യൂദ മരിച്ചു. സംഭവസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ വിമാനാവശിഷ്ടങ്ങൾക്കിടയിൽ നിന്നും യൂദയുടെ മൃതദേഹം പൊലീസ് കണ്ടെത്തി.
 
ഇടിയുടെ ആഘാതത്തിൽ ഉണ്ടായ അഗ്നിയിൽ വീടിന്റെ മുൻ‌വഷം തകർന്നു. പോർച്ചിൽ നിർത്തിയിട്ടിരുന്ന ഒരു കറും കത്തി നശിച്ചു. വിദഗ്ധനാ‍യ പൈലറ്റായിരുന്ന യൂദ് തന്റെ തൊഴിലുടമയുടെ വിമാനമാണ് ആക്രമണത്തിനു ഉപയോഗിച്ചത് എന്ന് പൊലീസ് പറയുന്നു. സെസ്ന 525 വിമാനമാണ് ഇയാൾ വീടിനു മുകളിൽ ഇടിച്ചിറക്കൻ ഉപയോഗിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു

ആകെ സമ്മാനത്തുക 125 കോടി, ഇതുവരെ വിറ്റത് 59 ലക്ഷം ടിക്കറ്റുകൾ, തിരുവോണം ബമ്പർ, ബമ്പർ ഹിറ്റ്

പിണറായിക്കെതിരെയും കേസെടുക്കണം, ഡിജിപിക്ക് കത്തയച്ച് ഇ ഡി

ബന്ധുനിയമനവുമായി മന്ത്രി ബിന്ദു കൃഷ്ണ; ഭർത്താവിന്റെ ബന്ധുവിന് ജോലി !

ജർമനിയിൽ വീണ്ടും തീവ്ര വലതിന് വേരോട്ടം, പ്രാദേശിക തിരെഞ്ഞെടുപ്പിൽ ആധിപത്യം സ്ഥാപിച്ച് എ എഫ് ഡി, യൂറോപ്പിനെ കാത്തിരിക്കുന്നതെന്ത്?

അടുത്ത ലേഖനം
Show comments