വട്ട്സാപ്പിൽ നിന്നും പുറത്തുകടക്കാതെ തന്നെ ഇനി യ്യുട്യൂബ് വീഡിയോകൾ കാണാം ഇതിനായി പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് വട്ട്സാപ്പ്. വാട്ട്സാപ്പിനെ ആൻഡ്രോയിഡ്. 2.18.234 പതിപ്പിലാണ് പുതിയ സംവിധാനം പരീക്ഷിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോസും ഇത്തരത്തിൽ കാണാനാകും.
പിക്ചർ ഇൻ പിക്ചർ മോഡ് എന്നാണ് പുതിയ സംവിധാനത്തിന് കമ്പനി പേരു നൽകിയിരിക്കുന്നത്. വാട്ട്സാപ്പുകളിൽ വരുന്ന യൂട്യൂബ് ഇൻസ്റ്റഗ്രാം ലിങ്കുകളിൽ വീഡിയോകൾ കാണാൻ ക്ലിക്ക് ചെയ്യുമ്പോൾ അതത് ആപ്പുലളിലെക്ക് തുറക്കുന്ന രീതിയിൽ ഉള്ള സംവിധാനമാണ് നേരത്തെ ഉണ്ടായിരുന്നത്.
എന്നാൽ പുതിയ പിക്ചർ ഇൻ പിക്ടർ സംവിധാനത്തിലൂടെ ലിങ്കുകൾ ക്ലിക്ക് ചെയ്യുമ്പോൾ വാട്ട്സാപ്പിൽ പ്രത്യേഗ ബോക്സിൽ വീഡിയോകൾ ദൃശ്യമാകും. ഐഫോൻ ഉപബോക്താക്കൾക്കായി ഈ സംവിധാനം നേരത്തെ തന്നെ ലഭ്യമാക്കിയിരുന്നു.