ഡേറ്റിംഗ് സൈറ്റിൽ പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ എത്തിയ ഇന്ത്യക്കാരൻ ഓസ്ട്രേലിയയിൽ കുത്തേറ്റ് മരിച്ചു

Webdunia
വ്യാഴം, 26 ജൂലൈ 2018 (14:13 IST)
മെൽബൺ: ഡേറ്റിംഗ് സൈറ്റിൽ പരിജയപ്പെട്ട 19കാരിയെ ആദ്യമായി കാണാനെത്തിയ ഇന്ത്യക്കാരൻ കുത്തേറ്റുമരിച്ചു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് സംഭവം ഉണ്ടായത്. മൌലീൻ രാത്തോഡ് എന്ന 25 കാരനാണ് കുത്തേറ്റ് മരിച്ചത്. 
 
തിങ്കളാഴ്ച രാത്രിയോടെ അത്യാഹിത വിഭാഗത്തിനു ലഭിച്ച ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ സംഘം എത്തിയപ്പോഴാണ് പെൺകുട്ടിയുടെ വീട്ടിൽ രാത്തോഡിനെ ഗുരുതരമായി കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ സംഭവ ദിവസം രാത്രി ഒൻപത് മണിയോടെ രാത്തോഡ് എത്തിയിരുന്നു. 
 
രാത്തോഡിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയി പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിക്കെതിരെ ഗുരുതരമായി പരിക്കേൽപ്പിച്ചതിന് കേസ് എടുത്തിരുന്നു. ഇത് കൊലപാതക കുറ്റമാക്കി മാറ്റും എന്ന് പൊലീസ് അറിയിച്ചു. മരണപ്പെട്ട രത്തോഡ് ഓസ്ട്രേലിയയിൽ പഠിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഔദാര്യത്തിന് വേണ്ടിയല്ല പോയത്, ഇനി കാല് പിടിക്കാനില്ല, മുഖ്യമന്ത്രി അഹങ്കാരിയെന്ന് സുകുമാരൻ നായർ

2047ന് മുമ്പ് ഇന്ത്യ സിക്കിള്‍ സെല്‍ അനീമിയ നിര്‍മ്മാര്‍ജ്ജനം ചെയ്യും: പ്രസിഡന്റ് മുര്‍മു

യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ്-ഇറാന്‍ കരാര്‍: ഹോര്‍മുസില്‍ കപ്പല്‍ ഗതാഗതം വര്‍ദ്ധിച്ചു

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യം കഴിച്ച് നിരവധി പേര്‍ ആശുപത്രിയില്‍

കേരളത്തില്‍ 10 ഷിഗെല്ല കേസുകള്‍ കൂടി സ്ഥിരീകരിച്ചു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 120 പേര്‍ക്ക്

അടുത്ത ലേഖനം
Show comments