കൊടും കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ വാറണ്ടുമായെത്തിയ പൊലീസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി

Webdunia
ബുധന്‍, 25 ജൂലൈ 2018 (18:17 IST)
ഭോപ്പാല്‍: മധ്യപ്രദേശിൽ കുറ്റവാളിയെ അന്വേഷിച്ചെത്തിയ പൊലീസുകാരനെ പ്രതിയുടെ ബന്ധുക്കൾ അടിച്ചുകൊന്നു. മധ്യപ്രദേശിലെ ഛിംദ്‌വാഡ്രയിലാണ് സംഭവം ഉംരേത്ത് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ദേവചന്ദ് നാഗ്‌ലെയെയാണ് കുറ്റവാളിയുടെ ബന്ധുക്കളുടെ അക്രമണത്തിൽ കൊല്ലപ്പെട്ടത്.
 
കൊടും കുറ്റവാളിയായ ജോഹ്രി ലാലിനെ അറസ്റ്റ് ചെയ്യാനായി കോണ്‍സ്റ്റബിള്‍ അനില്‍ കുമാറിനൊപ്പമാണ് ദേവചന്ദ് ജമുനിയ ജതു ഗ്രാമത്തിലെത്തിയത്. എന്നാല്‍ ഒരു സംഘം ആളുകള്‍ ഇവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. 
 
ആക്രമണത്തില്‍ നിന്നും അനില്‍ കുമാര്‍ രക്ഷപെട്ടു. എന്നാല്‍ ദേവചന്ദിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവചന്ദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക

കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?

ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്

ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ

കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസുകൾക്ക് സർക്കാരിൻ്റെ കൈതാങ്ങ്, ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

കൊച്ചി കപ്പല്‍ശാലയിലേക്ക് കൊണ്ടുവന്ന കപ്പലില്‍ 'ഐ ലവ് പാകിസ്ഥാന്‍' സന്ദേശം കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു

സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് പവന് 2680 രൂപ

ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് പോകാന്‍ കാത്തിരിക്കുന്നത് 40 കപ്പലുകള്‍; ആദ്യം എത്തുന്നത് എല്‍പിജി വഹിക്കുന്ന കപ്പലുകള്‍

കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷൻ ഹബ്ബാക്കും, ബജറ്റിൽ 200 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments