Publish Date: Wed, 25 Jul 2018 (16:07 IST)
Updated Date: Wed, 25 Jul 2018 (16:08 IST)
കണ്ണൂർ: ചക്കരക്കലിൽ മദ്രസയിലെ കുളത്തിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കയ്യോട് മദ്രസയിൽ താമസിച്ചു പഠിച്ചുവരികയായിരുന്ന 11 കാരൻ മുഹമ്മദിനെയാണ് മദ്രസയിലെ കുളത്തിൽ മരിച്ച നിലയിൽകണ്ടെത്തിയത്.
ബുധനാഴ്ച പുലർച്ചെ ഏഴുമണിയോടെയാണ് സംഭവം, വിദ്യാർത്ഥി മദ്രസയിൽ എത്താത്തതിനെ തുടർന്ന് അധ്യാപകരും മറ്റു വിദ്യാർത്ഥികളും നടത്തിയ തിരച്ചിലിൽ മദ്രസയോട് ചേർന്നുള്ള കുളത്തിൽ മുഹമ്മദിന്റെ മൃതദേഹംകണ്ടെത്തുകയായിരുന്നു.
സംഭവസ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപർത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.