Webdunia - Bharat's app for daily news and videos

Install App

ഭാര്യയുമായി വഴക്ക്, പക തീർക്കാൻ പെൺമക്കളെ തലക്കടിച്ച് കൊലപ്പെടുത്തി അച്ഛൻ

Webdunia
ശനി, 30 നവം‌ബര്‍ 2019 (17:32 IST)
ലക്‌നൗ: ഭാര്യയുമായി വഴക്കിട്ടതിന്റെ ദേഷ്യം തീർക്കാൻ പെൺമക്കളെ ക്രൂരമായി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സുരാജ്പൂരിലാണ് സംഭവം. ആറും, മൂന്നും വയസുള്ള രണ്ട് പെൺമക്കളെ ഹരി സോളാങ്കി എന്നയാൾ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
സോളാങ്കി മദ്യപിച്ചെത്തിയ ശേഷം തന്നോട് വഴക്കിടുകയും കുട്ടികളെ കൊലപ്പെടുകത്തുകയുമായിരുന്നു എന്ന് ഭാര്യ പറഞ്ഞതായി പോലീസ് സൂപ്രണ്ട് രൺവിജയ് സിങ് വ്യക്തമാക്കി. ഒരു കുട്ടിയുടെ മൃതദേഹം വീട്ടിനിന്നും മറ്റൊരാളുടേത് ആളൊഴിഞ്ഞ കെട്ടിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുമാണ് കണ്ടെത്തിത്.
 
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പ്രതി ഒളിവിൽ പോയിരുന്നു. എന്നാൽ പിന്നീട് ഇയാളെ പൊലീസ് പിടികൂടി. കുട്ടികളുടെ തലയിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments