ഇന്ത്യൻ മണ്ണിൽ ആദ്യം അവതരിപ്പിച്ച എസ്‌യുവി സെൽടോസിന്റെ വില വർധിപ്പിക്കാൻ ഒരുങ്ങി ഹ്യൂണ്ടായ്‌യുടെ ഉപസ്ഥാപനമായ കിയ. പുതുവർഷം മുതലാണ് വില വർധനവ് നിലവിൽ വരിക. എന്നാൽ എത്രത്തോളം വില വർധനവുണ്ടാകും എന്ന കാര്യം കിയ വ്യക്തമാക്കിയിട്ടില്ല. കാര്യമായ വർധനവ് തന്നെ വാഹനത്തിന്റെ എല്ലാ വകഭേതങ്ങലിലും പ്രതീക്ഷിക്കാം എന്നാണ് ഡീലർമാർ നൽകുന്ന വിവരം.
നിലവിലെ വിലയിൽ ഡിസംബർ 31 വരെ വാഹനം സ്വന്തമാക്കാനുള്ള അവസരം ഉണ്ട്. അതിന് ശേഷമുള്ള ബുക്കിങുകൾക്ക് പുതിയ വില ബാധകമായിരിക്കും. 9.69 ലക്ഷമാണ് കിയയുടെ അടിസ്ഥാന വകഭേതത്തിന്റെ വില. എന്നാൽ ഇത് പ്രാരംഭ കാല ഓഫറാണ് എന്നും വില അധികം വൈകാതെ വർധിപ്പിക്കും എന്നും കിയ വ്യക്തമാക്കിയിരുന്നു.
ടെക്ക് ലൈൻ, ജിടിലൈൻ എന്നിങ്ങനെ രണ്ട് വക ഭേതങ്ങളിലാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. 1.5 ലിറ്റർ പെട്രോൾ ഡീസൽ എഞ്ചിനുകളിലാണ് ടെക്‌ലൈൻ വേരിയന്റ് ലഭിക്കുക. ജിടി ലൈൻ 1.4 ലിറ്റർ ടർബോ പെട്രൊൾ എഞ്ചിന് വകഭേതമാണ്
ടെക് ലൈനിലെ അടിസ്ഥാന വേരിയന്റിനാണ് 9.69 ലക്ഷം രൂപ വില. ഈ വിഭാഗത്തിലെ തന്നെ ഉയർന്ന മോഡലിന് 15.99 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. ജിടി ലൈനിൽ 13.49 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ഉയർന്ന മോഡലിന് വില 15.99 ലക്ഷം തന്നെ. GTK, GTX, GTX+ എന്നിവയാണ് പെട്രോൾ വേരിയന്റുകൾ. HTE, HTK, HTK+, HTX, HTX+ എന്നിവ ഡീസൽ വകഭേതങ്ങളാണ്.
1.4 ലിറ്റർ ടി ജിഡിഐ പെട്രൊൾ 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡിസിറ്റിയാണ് 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ഉണ്ടാവുക. 6 സ്പീഡ് മാനുവ ട്രാൻസ്മിഷനും, സിവിടിയും 1.5 ലിറ്റർ പെട്രോൽ എഞ്ചിനിൽ ലഭ്യമായിരിക്കും. 6 സ്പീഡ് ടോർക്ക് കൺവേർട്ടബിൾ ട്രാൻസ്മിഷനായിരികും ഡീസൽ എഞ്ചിനിൽ ഉണ്ടാവുക.