ഇന്ന് നടക്കാൻ പോകുന്നത് അക്ഷരാർത്ഥത്തിൽ ഇന്ത്യ-പാക് പോരാട്ടം, ആവേശത്തിൽ വികാരം നിറച്ച് ആരാധകരുടെ കാത്തിരിപ്പ്

Webdunia
ഞായര്‍, 16 ജൂണ്‍ 2019 (12:44 IST)
ക്രിക്കറ്റ് എന്നും ഇന്ത്യക്കാർക്ക് ഒരു ദേശിയ വികാരം തന്നെയാണ്. അത് ബദ്ധശത്രുക്കളായ പാകി,സ്ഥാനെതിരെതെയാകുമ്പോൾ അതി വൈകാരികമായാണ് ആരാധകർ കളിയെ കാണുക. ഇന്ത്യയും പാകിസ്ഥാനും എപ്പോഴെല്ലാം ഏറ്റുമുട്ടിയിട്ടുണ്ടോ അപ്പോഴെല്ലാം അത് പ്രകടമായിട്ടുണ്ട്. പ്രത്യക്ഷത്തിൽ ക്രികറ്റിലാണ് മത്സരമെങ്കിലും. ഇരു രാജ്യങ്ങൽ തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന രാഷ്ട്രീയവും ഇന്ത്യ-പാക് പോരാട്ടങ്ങൾക്കുണ്ട്.
 
അതാണ് ഇന്ത്യാ പാക് പോരാട്ടത്തെ ഏറ്റവും ആവേശകരമായ മത്സമാക്കി മാറ്റുന്നത്. ഏകദിന ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കാലാവസ്ഥ അല്പം ആശങ്കപ്പെടുത്തുന്നുണ്ട്. മഴ കളി തറ്റസപ്പെടുത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. എങ്കിലും പ്രതീക്ഷ കൈവിടാൻ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ തയ്യാറായിട്ടില്ല.
 
ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയയോടും നേടിയ മികച്ച് വിജയത്തിന്റെ ആത്മ‌വിശ്വാസത്തിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിടാനെത്തുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെതിരെ വിജയിച്ചെങ്കിലും. വിൻഡീസിനും, ഓസ്ട്രേലിയക്കും എതിരെ പാകിസ്ഥാന് അടി പതറി. ഇന്ത്യയെ നേരിടാനൊരുങ്ങുമ്പോൾ പാകിസ്ഥാനെ ഇതാവും സമ്മർദ്ദത്തിലാക്കുക.  
 
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുൽകൂലമായ പിച്ചല്ല സ്റ്റേഡിയത്തിലേത് എന്നാണ് റിപ്പോർട്ടുകൾ അങ്ങനെയെങ്കിൽ ടോസ് കളിയിൽ നിർണായകമായി മാറും. ആകെ നടന്ന 46 മത്സരങ്ങളിൽ 18 മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്തവർ വിജയം നേടിയപ്പോൾ 27 മത്സരങ്ങളിലാണ് പിന്തുടർന്നുള്ള ജയം ഉണ്ടായിരിക്കുന്നത്. അതിനാൽ ടോസ് ലഭിക്കുന്നവർ ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

വൈഭവും ശ്രേയസും വന്നതല്ലാതെ എന്ത് മാറ്റം!, തോൽവിയിൽ വീണ്ടും ട്രാൻസിഷൻ വാദം ഉയർത്തി ന്യായീകരിച്ച് ശ്രേയസ് അയ്യർ

India vs England: തുടർച്ചയായി അഞ്ചാം തോൽവി, രണ്ട് പരമ്പര നഷ്ടം 2019 നു ശേഷം ആദ്യം; നാണംകെട്ട് ഇന്ത്യ

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസിക്ക് ഗോൾഡൻ ബൂട്ട് നഷ്ടം?

'മെസിക്ക് പണി കൊടുക്കാൻ ആയിരുന്നോ ലൂസേഴ്‌സ് ഫൈനൽ'; എംബാപ്പെ തൂക്കി

മൂന്നാം സ്ഥാനത്തിനായി തീ പോരാട്ടം, ഫ്രാൻസും ഇംഗ്ലണ്ടും കൂടെ അടിച്ചുകൂട്ടിയത് 10 ഗോൾ, സാകയ്ക്ക് ഹാട്രിക്

France vs England: 'ഇതെന്താ കണ്ടംകളിയോ'; ഇരു ടീമുകളും ചേർന്ന് അടിച്ചുകൂട്ടിയത് 10 ഗോളുകൾ, ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം

ലൂസേഴ്സ് ഫൈനൽ കളിക്കാൻ ഞങ്ങൾക്കോ ഇംഗ്ലണ്ടിനോ താല്പര്യമില്ല, രാജ്യത്തിനായി ഇറങ്ങുമ്പോൾ പക്ഷേ വിജയം തന്നെ ലക്ഷ്യം : ഫ്രഞ്ച് കോച്ച് ദെഷാമ്പ്സ്

അടുത്ത ലേഖനം
Show comments