Webdunia - Bharat's app for daily news and videos

Install App

വാർണറുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്, ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കും

Webdunia
വെള്ളി, 4 ഡിസം‌ബര്‍ 2020 (14:12 IST)
ഇന്ത്യക്കെതിരായ ടി20 ടെസ്റ്റ് പരമ്പരകൾ മുന്നിൽ നിൽക്കെ ഓസീസിന് പരിക്ക് തലവേദനയാകുന്നു. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ പരിക്കേറ്റ ഡേവിഡ് വാർണർക്ക് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയും നഷ്ടമായേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണ്. വളരെയധികം വേദന അദ്ദേഹം അനുഭവിക്കുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായുള്ള ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തുവാൻ വാർണർ ഒട്ടും ആഗ്രഹിക്കുന്നില്ല. വാർണറുടെ പരിക്കിനെ പറ്റി  ഭാര്യ കാന്‍ഡിസ് പറഞ്ഞു. രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ നാലാം ഓവറില്‍ ശിഖര്‍ ധവാന്‍ മിഡ് ഓഫിലേക്ക് പായിച്ച ഷോട്ട് തടുക്കാന്‍ വാര്‍ണര്‍ നടത്തിയ ഡൈവാണ് പരിക്കിന് കാരണമായത്. 
 
പരിക്ക് പൂർണമായും ഭേദമായില്ലെങ്കിൽ വാർണർക്ക് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയും നഷ്ടമാകും.അങ്ങനെ എങ്കില്‍ രണ്ടു വലംകയ്യന്‍ ഓപ്പണര്‍മാരെയുംകൊണ്ട് ഇന്നിങ്സ് തുടങ്ങാന്‍ ഓസ്ട്രേലിയന്‍ ടീം മാനേജ്മെന്റ് നിര്‍ബന്ധിതരാകും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഒരിക്കല്‍പ്പോലും ഇടംകയ്യന്‍ ഓപ്പണറില്ലാതെ ഓസ്ട്രേലിയ രാജ്യാന്തര ടെസ്റ്റിന് ഇറങ്ങിയിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments