ഇന്ത്യ-ചൈന അതിർത്തി തർക്കം എപ്പോൾ പരിഹരിക്കുമെന്ന് പറയാനാകില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ.ചർച്ചകൾ തുടരുകയാണെന്നും സങ്കീർണമായ വിഷയമാണിതെന്നും വിദേശകാര്യ മന്ത്രി ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിർത്തിയിലെ സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാവിയെന്നും ജയ്‌ശങ്കർ കൂട്ടിചേർത്തു.
കിഴക്കൽ ലഡാക്ക് മേഖല കഴിഞ്ഞ ആറ് മാസത്തിലധികമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ വക്കിലാണ്. അതിർത്തി തർക്കം പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും നടത്തിയ നയതന്ത്ര സൈനിക ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഒടുവിൽ ചേർന്ന എട്ടാമത് കമാന്‍ഡര്‍ തല ചര്‍ച്ചയും തീരുമാനമാകാതെയാണ് പിരിഞ്ഞത്.